സുചിത്ര മോഹൻലാലും മകൾ വിസ്മയയും മൂകാംബിക ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ വൈറൽ
By : Devina Das
Update: 2025-11-10 10:55 GMT
നടൻ മോഹൻലാലിൻറെ ഭാര്യ സുചിത്ര മോഹൻലാലും മകൾ വിസ്മയ മോഹൻലാലും മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുകയാണ് .
അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് ചുവടു വെയ്ക്കുന്ന വിസ്മയ ഇതിനു മുന്നോടി ആയി 'അമ്മ സുചിത്രയ്‌ക്കൊപ്പമാണ് മൂകാംബിക ദേവിയുടെ ദർശനം തേടി എത്തിയത് .
ഇരുവരും ക്ഷേത്രാചാര പ്രകാരമുള്ള പൂജകളിലും ചടങ്ങുകളിലും പങ്കെടുത്തതിനുശേഷമാണ് മടങ്ങിയത് .
ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന സിനിമയിലൂടെയാണ് വിസ്മയ അരങ്ങേറ്റം കുറിക്കുന്നത് .
കഴിഞ്ഞദിവസം ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞദിവസം കൊച്ചിയിൽ വെച്ച് നടന്നിരുന്നു .