അഭിനയം മാത്രമല്ല ഇനി "സംവിധാനവും ";സംവിധായിക ആകാനൊരുങ്ങി പാർവതി തിരുവോത്ത്
സിനിമയിലെ വ്യത്യസ്ത മികച്ച പ്രകടനങ്ങൾ കൊണ്ടും ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും പാർവതി തിരുവോത്തിന് മലയാള സിനിമയിൽ ഒരിക്കലും മായാത്തൊരു ഇടം നേടിക്കൊടുത്തിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് പാർവതി. ഇപ്പോഴിതാ സംവിധാനത്തിലേക്ക് കടക്കാനൊരുങ്ങുകയാണെന്ന് താനെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പാർവതി കൊവിഡ് കാലത്താണ് ചിത്രം തന്നെ തേടിയെത്തിയതെന്നും താരം പറയുന്നു.''കൊവിഡ് കാലത്താണ് ഈ തിരക്കഥ എന്നിലേക്ക് വരുന്നത്, പാർവതി തന്നെ ഈ സിനിമ സംവിധാനം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. പിന്നീട് ഞാൻ ആ തിരക്കഥ വായിച്ചപ്പോഴാണ് എന്തു കൊണ്ട് ഞാനിത് സംവിധാനം ചെയ്യണമെന്ന് അവർ പറയാനുള്ള കാരണം എനിക്ക് മനസിലായത്. അതുകൊണ്ടാണ് ഈ സിനിമയ്ക്ക് വേണ്ടി 5വർഷം കാത്തിരുന്നത്.'' പാർവതി പറയുന്നു.''പലരും സംവിധാനത്തിന് വേണ്ടി എന്നെ സമീപിച്ചിട്ടുണ്ടെങ്കിലും ഇതായിരിക്കണം ഞാൻ ആദ്യം സംവിധാനം ചെയ്ത സിനിമ എന്ന് ഞാൻ ആഗ്രഹിച്ചു. അഭിനയം ക്രിയേറ്റീവായിട്ടുള്ള കാര്യമാണ്, അത് എനിക്ക് സംതൃപ്തി തരുന്നുണ്ടെങ്കിലും അത് മാത്രമല്ല എനിക്ക് ചെയ്യാറാുള്ളതെന്ന് തോന്നാറുണ്ട്' എന്നും പാർവതി പറഞ്ഞു.
അതേസമയം ഹെർ ആണ് പാർവതിയുടേതായി ഒടുവിലിറങ്ങിയ ചിത്രം. ആമസോൺ പ്രൈമിന് വേണ്ടി ഹൃത്വിക് റോഷൻ നിർമിക്കുന്ന ചിതത്തിലും പാർവതി അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ പാർവതിയുടെ പുതിയ ചിത്രം ഐ, നോബഡിയാണ്. നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകൻ പൃഥ്വിരാജാണ്.