ഭർതൃമാതാവിന്റെ വേർപാടിൽ വൈകാരികമായ കുറിപ്പുമായി നവ്യാനായർ
നടി നവ്യ നായരുടെ ഭർതൃമാതാവ് അന്തരിച്ചു. നവ്യ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. നവ്യ പങ്കുവച്ച വൈകാരികമായ കുറിപ്പ് ആരാധകരെ ഉള്ളിൽ നോവാവുകയാണ്. മരുമകളായിട്ടല്ല, മകളായിട്ടാണ് തന്നെ പരിഗണിച്ചിരുന്നതെന്നാണ് നവ്യ കുറിപ്പിൽ പറയുന്നത്. ഭർതൃമാതാവിനോടൊപ്പമുള്ള ചിതങ്ങളും നവ്യ പങ്കുവെക്കുന്നുണ്ട്.
ആ വാക്കുകളിലേക്ക്:
അങ്ങനെ ആ വിളക്ക് അണഞ്ഞു. എന്നും ഏതിനും ധൈര്യമായിരുന്നു , മരുമകളായിട്ടല്ല മകളായി സ്‌നേഹിച്ചു , എല്ലാ സങ്കടങ്ങളിലും മക്കള് വിഷമിക്കണ്ട അമ്മേടെ പ്രാർഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിർത്തി. അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു . അമ്മേടെ സ്‌നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചു.എന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലിൽ വന്നു എന്റെ കച്ചേരി മുഴുവൻ കണ്ടു. രണ്ട് മണിക്കൂർ നൃത്തം ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു. ''മക്കളേ.. ' ആ വിളി കാതുകളിൽ മുഴങ്ങി നിൽക്കുന്നു.. ''മക്കടെ വിളക്ക് ഒരുകാലത്തും കെടില്ല, അമ്മയാ പറയുന്നേ'. നിത്യ ശാന്തി നേരുന്നു.