അളിയന്റെ പിറന്നാള്‍ ആഘോഷമാക്കി കാളിദാസ് ജയറാം
മാളവികയുടെ ഭര്‍ത്താവ് നവനീതിന്റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് കാളിദാസ്. അളിയന്റെ പിറന്നാള്‍ യുകെയില്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് കാളിദാസ് ഇപ്പോള്‍ പങ്കിട്ടിരിക്കുന്നത്.
മലയാളത്തിന്റെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ ജയറാമിന്റേത്. ജയറാമും ഭാര്യ പാര്‍വതിയും മക്കളായ കാളിദാസും മാളവികയുമെല്ലാം മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്.
മാളവികയുടെ ഭര്‍ത്താവ് നവനീതിന്റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് കാളിദാസ്. അളിയന്റെ പിറന്നാള്‍ യുകെയില്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് കാളിദാസ് ഇപ്പോള്‍ പങ്കിട്ടിരിക്കുന്നത്. ചിത്രങ്ങളില്‍ മാളവികയ്ക്കും നവനീതിനുമൊപ്പം കാളിദാസിന്റെ ഭാര്യ താരിണിയേയും കാണാം.
'മനോഹരമായ ഒരു യാത്ര അവസാനിക്കുന്നു. ഉന്മേഷവും പ്രചോദനവും നിറഞ്ഞതായി ഒരു തോന്നല്‍. എന്റെ അളിയന് സ്‌നേഹവും സന്തോഷവും നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു. ഇതുപോലുള്ള നിമിഷങ്ങള്‍ക്കും വരാനിരിക്കുന്ന എല്ലാത്തിനും നന്ദി. വലിയ കാര്യങ്ങള്‍ ലോഡിങ്,' എന്നാണ് കാളിദാസ് കുറിച്ചത്.
2024 മേയ് മാസത്തില്‍ ആയിരുന്നു മാളവികയും നവനീതും തമ്മിലുള്ള വിവാഹം. പാലക്കാട് നെന്മാറ സ്വദേശിയായ നവനീത് ഗിരീഷ് യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്.