വിസ്മയം എന്നതിന് ഞങ്ങൾ നൽകുന്ന മറുപേര്;'ലാലേട്ടാ' എന്ന വിളിക്ക് പിന്നിലെ കാരണം പറഞ്ഞ് മോഹൻലാൽ

By :  Devina Das
Update: 2026-03-13 11:08 GMT

ലാലേട്ടാ...'

അതേ ലാലേട്ടൻ പ്രായഭേദമന്യേ മലയാളികൾ മോഹൻലാലിനെ വിളിക്കുന്നത് ഇങ്ങനെയാണ്. കേരളത്തിൽ അങ്ങനെയൊരു പരി​ഗണന തനിക്കും ​ഗായകൻ കെ ജെ യേശുദാസിനും മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് പറയുകയാണ് മോഹൻലാലിപ്പോൾ. മൈ ജിഒവി ഇന്ത്യ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം."പ്രായത്തിന് അതീതമായി കേരളത്തിലെ കൂടുതൽപ്പേരും എന്നെ ലാലേട്ടൻ എന്നാണ് വിളിക്കുന്നത്. ഞങ്ങളുടെ ആളുകളിൽ നിന്ന് അങ്ങനെയൊരു പ്രിവിലേജ് എനിക്കും ദാസേട്ടനും മാത്രമേ ലഭിച്ചിട്ടുള്ളൂ. സിനിമയിൽ എന്റെ 48-ാം വർഷമാണ്. ഇന്നും പുതിയ ചിത്രത്തിൻ്റെ ആദ്യ ഷോട്ടിന് മുൻപ് എനിക്ക് ചെറിയ പരിഭ്രമമുണ്ടാവും".- മോഹൻലാൽ പറഞ്ഞു.

അതേസമയം മോഹൻലാലിന്റെ ഈ അഭിമുഖം ഇപ്പോൾ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. ദൃശ്യം 3 ആണ് മോഹൻലാലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഏപ്രിൽ രണ്ടിനാണ് ചിത്രമെത്തുക. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശ ശരത്, സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Similar News