മമ്മൂക്കയുടെ മുപ്പതുകളിലെ ഊർജ്ജവും പ്രഭാവവും ഇന്നും മാറ്റമില്ലാതെ നിലനിൽക്കുന്നു;കുറിപ്പുമായി ലിസി

By :  Devina Das
Update: 2026-03-17 09:16 GMT

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രമാണ് പേട്രിയറ്റ്. ഏപ്രിൽ 23 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയിരിക്കുകയാണ് നടൻ മമ്മൂട്ടി. കൊച്ചിയിലെ 'ലേ മാജിക് ലാന്റൺ' സ്റ്റുഡിയോയിലെത്തിയാണ് മമ്മൂട്ടി ഡബ്ബിങ് പൂർത്തിയാക്കിയത്. നടി ലിസിയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്.അതീവ ആകർഷകനായും ഊർജ്ജസ്വലനായുമാണ് മമ്മൂട്ടി സ്റ്റുഡിയോയിലെത്തിയതെന്ന് ലിസി കുറിച്ചു. മമ്മൂക്ക എപ്പോഴും എന്നപോലെ അതീവ ആകർഷകനായി കാണപ്പെട്ടു എന്നും അദ്ദേഹത്തിന്റെ മുപ്പതുകളിൽ ഉണ്ടായിരുന്ന അതേ ഊർജവും പ്രഭാവവും ഇന്നും മാറ്റമില്ലാതെ നിലനിൽക്കുന്നു എന്നും ലിസി പറയുന്നു.

പ്രിയദർശനും മമ്മൂട്ടിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ലിസിയുടെ കുറിപ്പ്. ‘‘ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ- ഇന്ത്യൻ മലയാള ചലച്ചിത്രം ‘പേട്രിയറ്റ്’ വോയ്സ് റെക്കോർഡിങിനായി ഇതിഹാസ താരം പത്മഭൂഷൺ മമ്മൂട്ടി ലേ മാജിക് ലാന്റേണിൽ എത്തിയത് തികച്ചും സന്തോഷകരവും അഭിമാനകരവുമായ നിമിഷമായിരുന്നു.മമ്മൂക്ക എപ്പോഴും എന്നപോലെ അതീവ ആകർഷകനായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ മുപ്പതുകളിൽ ഉണ്ടായിരുന്ന അതേ ഊർജവും പ്രഭാവവും ഇന്നും മാറ്റമില്ലാതെ നിലനിൽക്കുന്നു. ഈ ചിത്രം വെള്ളിത്തിരയിൽ എത്തിക്കാൻ പരിശ്രമിക്കുന്ന മുഴുവൻ അണിയറപ്രവർത്തകർക്കും എല്ലാവിധ ആശംസകളും നേരുന്നു.’’– ലിസി കുറിച്ചു.

Similar News