ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം പേട്രിയറ്റിന് വിലക്ക്;തിയേറ്റര്‍ വിഹിതം കൂട്ടി ചോദിച്ചതില്‍ തര്‍ക്കം

By :  Devina Das
Update: 2026-03-07 09:23 GMT

ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിന് തിയേറ്റർ വിലക്ക്. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റർ വിഹിതം കൂട്ടണം എന്ന നിർമാതാവ് ആന്റോ ജോസഫിന്റെ ആവശ്യത്തെ തുടർന്നായിരുന്നു ഫിയോക് പ്രദർശനത്തിന് വിലക്കേർപ്പെടുത്തിയത്.സിനിമയുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിടരുതെന്ന് ഫിയോക് അംഗങ്ങളെ അറിയിച്ചു. വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയാണ്. ആദ്യത്തെ രണ്ടാഴ്ച 60-40 എന്ന നിരക്കിൽ റിട്ടേൺസ് ഉറപ്പാക്കണം എന്നാണ് നിർമാതാവിന്റെ ആവശ്യം.

ഇത് പ്രകാരം നിർമാതാക്കൾക്കും വിതരണക്കാർക്കും 60 ശതമാനവും തിയേറ്റർ ഉടമകൾക്ക് 40 ശതമാനവുമായിരിക്കും റിട്ടേൺസ്. എന്നാൽ ഈ ആവശ്യം തിയേറ്ററർ ഉടമകളുടെ സംഘടന നിരസിച്ചു. വിഷയത്തിൽ ഉടൻ സമവായമായില്ലെങ്കിൽ സിനിമയുടെ റിലീസ് വൈകും.ഏപ്രിൽ 23 നാണ് പേട്രിയറ്റിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയുംമ മോഹൻലാലും ഒരുമിക്കുന്ന സിനിമയുടെ സംവിധാനം മഹേഷ് നാരായണൻ ആണ്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Similar News