നടനും, പ്രൊഡക്ഷൻ കൺട്രോളറും മേജർ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

Malayalam actor Kannan Pattambi passes away at 62

Update: 2026-01-05 16:16 GMT

നടനും, പ്രൊഡക്ഷൻ കൺട്രോളറും മേജർ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിൽ വച്ച് ഇന്നലെ രാത്രി 11.40ഓടെയായിരുന്നു അന്ത്യം.

സംസ്കാരം ഇന്ന് (5-1-2026) വൈകുന്നേരം 4 മണിക്ക് പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയിലുള്ള വീട്ടുവളപ്പിൽ നടന്നു.

റിലീസാവാനിരിക്കുന്ന റേച്ചലിൽ ആണ് അവസാനം അഭിനയിച്ച ചിത്രം.

പുലിമുരുകൻ, പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, കീർത്തിചക്ര, വെട്ടം, ക്രേസി ഗോപാലൻ, കാണ്ഡഹാർ, തന്ത്ര, 12th മാൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

കുട്ടിശങ്കരന്റെയും സത്യഭാമയുടെയും മകനായ കണ്ണൻ പട്ടാമ്പി, പ്രശസ്ത സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്.

മേജർ രവി, ഷാജി കൈലാസ്, വി.കെ. പ്രകാശ്, സന്തോഷ് ശിവൻ, കെ.ജെ. ബോസ്, അനിൽ മേടയിൽ തുടങ്ങിയ പ്രമുഖ സംവിധായകരുടെ സിനിമകളിൽ നിർമാണ നിർവഹണ മേഖലയിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.

Tags:    

Similar News