വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു

By :  Devina Das
Update: 2026-03-21 09:43 GMT

വാഷിങ്ടൺ: വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു. 86 വയസ്സായിരുന്നു. 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായ അദ്ദേഹം, കരുത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായാണ് അറിയപ്പെട്ടിരുന്നത്.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. ഹവായിലെ കവായ് ദ്വീപിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് പ്രാർഥനയും പിന്തുണയുമായി നിന്ന എല്ലാവരോടും ന്ദി അറിയിക്കുന്നു.

അത്യന്തം ദുഃഖപൂരിതമായ സമത്ത് തങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും കുടുംബം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ മാർഷൽ ആർട്‌സ് രംഗത്ത് അദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു. സ്വന്തമായി ഒരുഅമേരിക്കൻ കരാട്ടെ ശൈലി തന്നെ അദ്ദേഹം വികസിപ്പിച്ചെടുത്തിരുന്നു. മാർഷൽ ആർട്‌സിലെ ഏറ്റവും ഉയർന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ദ് വേ ഓഫ് ദി ഡ്രാഗൺ എന്ന ചിത്രത്തിലെ ബ്രൂസ് ലിയുമൊത്തുള്ള ആക്ഷൻ രംഗങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. ദ് ഡെൽറ്റ് ഫോഴ്‌സ്, മിസിങ് ഇൻ ആക്ഷൻ തുടങ്ങി നിരവധി ചിത്രങ്ങളിലെ പ്രകടനം അദ്ദേഹത്തെ ഇതിഹാസ താരമാക്കി.

Similar News