പോക്സോ കേസ് പ്രതിയായ കൊറിയോഗ്രാഫർ ജാനി മാസ്റ്ററോടൊപ്പമുള്ള ചിത്രം പുറത്തു വന്നതോടെ കടുത്ത വിമർശനത്തിന് ഇരയായി എ ആർ റഹ്മാൻ

By :  Devina Das
Update: 2025-11-11 10:50 GMT

പ്രായപൂർത്തിയാകാത്ത അസിസ്റ്റൻ്റ് കൊറിയോഗ്രാഫറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ കൊറിയോഗ്രാഫർ ജാനി മാസ്റ്ററുമായി സഹകരിച്ചെന്ന പേരിൽ സോഷ്യൽ മീഡിയയിൽ കൂടി അതിരൂക്ഷമായ വിമർശനം നേരിട്ട് സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. 

 രാംചരൻ നായകനായെത്തുന്ന  പെഡ്ഡി എന്ന ചിത്രത്തിലെ 'ചിക്കിരി ചിക്കിരി' എന്ന ഗാനത്തിന്  നൃത്തസംവിധാനം നിർവഹിച്ചതിന് ശേഷം ജാനി, എ.ആർ. റഹ്മാനൊപ്പമുള്ള ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

ഇതിനുപിന്നാലെയാണ് റഹ്മാനെതിരെ കടുത്ത വിമർശനം ഉണ്ടായതു .നവംബർ 9-നാണ് നൃത്തസംവിധായകൻ ജാനി, എ.ആർ. റഹ്മാനും 'പെഡ്ഡി'യുടെ സംവിധായകൻ ബുച്ചി ബാബു സനയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.

 "ഇതിഹാസമായ എ.ആർ. റഹ്മാൻ സാറിൻ്റെ ഗാനങ്ങൾ കണ്ടും അതിന് നൃത്തം ചെയ്തും വളർന്നവരാണ് ഞങ്ങൾ.

അദ്ദേഹത്തിൻ്റെ സംഗീതത്തിൽ 'ചിക്കിരി ചിക്കിരി' എന്ന ഈ ചാർട്ട്ബസ്റ്റർ ഗാനത്തിന് നൃത്തസംവിധാനം ചെയ്യാൻ കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

നിങ്ങളുടെ പിന്തുണയ്ക്കും നല്ല വാക്കുകൾക്കും നന്ദി സർ,എന്നായിരുന്നു അദ്ദേഹം പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്.

പോക്സോ കേസിൽ പ്രതിയായ ആളെ തന്നോടൊപ്പം സഹകരിപ്പിച്ചു എന്നതിന്റെ പേരിലാണ് എ ആർ റഹ്മാന് നേരിടേണ്ടിവന്നത് .

2024 സെപ്റ്റംബറിലാണ് ജാനി മാസ്റ്റർക്കെതിരെ അദ്ദേഹത്തിൻ്റെ അസിസ്റ്റൻ്റ് കൊറിയോഗ്രാഫർ ലൈംഗികാതിക്രമത്തിന് പരാതി നൽകിയത്.

തുടന്ന് പോക്സോ വകുപ്പുകൾ പ്രകാരം ഗോവയിൽ വെച്ചു അദ്ദേഹത്തിനെ അറസ്റ് ചെയ്തു .

ഇതേതുടർന്ന് മികച്ച നൃത്ത സംവിധാനത്തിനുള്ള ദേശീയ പുരസ്‌കാരം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മരവിപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷമാണ് ഇദ്ദേഹം ജാമ്യത്തിൽ ഇറങ്ങിയത്.

പുറത്തിറങ്ങിയ ശേഷം ജാനി മാസ്റ്റർ തെലുങ്ക് സിനിമയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നതും വളരെയധികം  ശ്രദ്ധേയമാണ്.

സമൂഹത്തിൽ നിന്ന് ഇതിനെതിരെ വളരെ വിമർശനാത്മകമായ നിലപാടുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് .

Similar News