അല്ലു അർജുൻ- അറ്റ്‍ലി ചിത്രം 'രാക്ക', ‌ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

By :  Devina Das
Update: 2026-04-08 10:18 GMT

അല്ലു അർജുൻ, അറ്റ്ലി എന്നിവർ ഒരുമിക്കുന്ന ചിത്രമാണ് 'രാക്ക' . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണിപ്പോൾ. അല്ലു അർജുന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടത്. മൊട്ടത്തലയും ദേഹമാസകലം രോമവും കൂർത്ത നഖങ്ങളും കത്തിമൂർച്ചയുള്ള നോട്ടവുമായുള്ള അല്ലുവിൻറെ ചിത്രമാണ് പോസ്റ്ററിലുള്ളത്.'പുഷ്പ'യ്ക്ക് ശേഷമുള്ള അല്ലുവിൻറെ ഈ വമ്പൻ സിനിമാ പ്രപഞ്ചം മനുഷ്യനും മൃഗവും ഒന്നിക്കുന്ന രീതിയിലുള്ളൊരു രൂപമായിരിക്കുമെന്നും ഏവരെയും ഞെട്ടിക്കുന്നതായിരിക്കുമെന്നാണ് പോസ്റ്റർ സൂചന നൽകിയിരിക്കുന്നത്. സൺ പിക്‌ചേഴ്‌സ് വൻ ബഡ്ജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം, കഥ പറച്ചിലിലും സാങ്കേതിക വിദ്യയിലും പുതിയ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ വിസ്മയമായാണ് വിലയിരുത്തപ്പെടുന്നത്.

കൂടുതൽ വിശദീകരണങ്ങളില്ലാതെ പുറത്തുവിട്ട പോസ്റ്റർ ഇതിനോടകം തന്നെ നിരവധി ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രേക്ഷകരുടെ ആകാംക്ഷയും ഭാവനയും ഉണർത്താനാണ് അണിയറപ്രവർത്തകർ ഇപ്പോൾ ലക്ഷ്യമിടുന്നത്.അറ്റ്‌ലി ഇതുവരെ ചെയ്തിട്ടുള്ള ജോണറുകളിൽ വ്യത്യസ്തമായെത്തുന്ന ചിത്രത്തിൽ സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്നുമുള്ള റിപ്പോർട്ടുകളുണ്ട്. അല്ലു അർജുൻറെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണ് ഈ പാൻ-ഇന്ത്യൻ സയൻസ് ഫിക്ഷൻ ചിത്രം. പിആർഒ: ആതിര ദിൽജിത്ത്.

Similar News