തമിഴ് സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചതിനുശേഷം കന്നഡ സിനിമ ലോകത്തേക്ക് ചുവടു വെയ്ക്കാനൊരുങ്ങി മലയാളത്തിന്റെ പ്രിയനടൻ സുരാജ് വെഞ്ഞാറമൂട്

By :  Rajesh
Update: 2025-10-31 08:07 GMT

തമിഴ് സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചതിനുശേഷം കന്നഡ സിനിമ ലോകത്തേക്ക് ചുവടു വെയ്ക്കാനൊരുങ്ങി മലയാളത്തിന്റെ പ്രിയനടൻ സുരാജ് വെഞ്ഞാറമൂട് .

അനിൽ കന്നേഗണ്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമേയം അച്ഛൻ - മകൾ ബന്ധം ആണ് .ഈ ഷൂട്ട് അവിശ്വസനീയമായ ഒരു അനുഭവമായിരുന്നു! ചെറിയ വേഷത്തിലാണെങ്കിലും അത്ഭുത നടൻ സുരാജ് വെഞ്ഞാറമൂട്സാറിനൊപ്പം സ്‌ക്രീൻ പങ്കിടാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.

കഥാപാത്രത്തെയും പ്രകടനത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ച എന്നെ ശരിക്കും പ്രചോദിപ്പിച്ചു. ഒരു ഫാൻ ബോയ് മൊമന്റ് ആയിരുന്നു അത്. ഒരു സഹനടനായി അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് സ്വപ്നസാക്ഷാത്കാരമായിരുന്നു.

സെറ്റിൽ ഞങ്ങൾ പങ്കിട്ട ആ രണ്ട് മിനിറ്റ് സംഭാഷണം ഞാൻ എന്നെന്നും ഓർത്തിരിക്കും. നന്ദി സർ’. – കന്നഡ ചലച്ചിത്ര നിർമാതാവും നടനുമായ അരവിന്ദ് കുപ്ലിക്കർ സുരാജിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് ഇത്തരത്തിൽ ആയിരുന്നു .

എന്ത് വ്യത്യസ്തമായ കഥാപാത്രത്തെയും തന്റെ അഭിനയ ശൈലി കൊണ്ട് വളരെ അനായാസം സ്‌ക്രീനിൽ പ്രതിഫലിപ്പിക്കാൻ കഴിയുന്ന മികച്ച ഒരു അഭിനേതാവ് ആണ് സുരാജ് വെഞ്ഞാറമൂട് .

Similar News