ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച വെച്ച് 'ആട് 3'

By :  Devina Das
Update: 2026-04-01 09:36 GMT

ബോക്സ് ഓഫീസിൽ തേരോട്ടം തുടരുകയാണ് ഷാജി പാപ്പനും കൂട്ടരും. രണ്ടാം വാരാന്ത്യം പിന്നിടുമ്പോൾ 111 കോടിക്ക് മുകളിലാണ് 'ആട് 3'യുടെ ആഗോള ഗ്രോസ് കളക്ഷൻ. മിഥുൻ മാനുവൽ തോമസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ വമ്പൻ വിജയം ആഘോഷിച്ചു കൊണ്ട് അണിയറ പ്രവർത്തകർ ആട് 3 യുടെ പുതിയ സക്സസ് ടീസറും റിലീസ് ചെയ്തിട്ടുണ്ട്.ചിത്രത്തിലെ അതീവ രസകരമായ രംഗങ്ങൾ ഉൾപ്പെടുത്തിയാണ് സക്സസ് ടീസർ ഒരുക്കിയിരിക്കുന്നത്. ലോകം മുഴുവൻ ഹൗസ്ഫുൾ ഷോകളുമായി, ചിത്രം പ്രേക്ഷകരെ രസിപ്പിച്ചു കൊണ്ട് മുന്നേറുകയാണ്. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചത്. മെഗാ കാൻവാസിൽ എത്തിയ ചിത്രം മഹാവിജയമായി മാറുമ്പോൾ ആട് ഫ്രാഞ്ചൈസ് മലയാള സിനിമയിലെ ഒരു ഗെയിം ചേഞ്ചർ കൂടിയായി മാറിക്കഴിഞ്ഞു.

Similar News