യുവ സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമകേസ്

By :  Devina Das
Update: 2026-03-02 10:57 GMT

കൊച്ചി: യുവ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസെടുത്തു. യുവതിയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സൂപ്പർ ഹിറ്റ് സിനിമ മഞ്ഞുമ്മൽ ബോയ്‌സിന്റെ സംവിധായകനാണ് ചിദംബരം.2022 ൽ നടന്ന സംഭവത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

എളംകുളത്തെ ഫ്‌ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. ബിഎൻഎസ് 74, 75 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.യുവതിയുടെ പരാതിയിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു. കേസിൽ ചിദംബരത്തെ ചോദ്യം ചെയ്യുമെന്നും, ആവശ്യമെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് സൂചിപ്പിച്ചു.

Similar News