ആറ്റൂരില്‍ വയോധികരായ സഹോദരിമാരുടെ കൂട്ട ആത്മഹത്യ ശ്രമം;ഒരാൾ മരിച്ചു

By :  Devina Das
Update: 2026-01-30 09:11 GMT

തൃശൂർ: ആറ്റൂരിൽ വയോധികരായ സഹോദരിമാരുടെ കൂട്ട ആത്മഹത്യ ശ്രമം. മണ്ഡലംകുന്ന് സ്വദേശികളായ ദേവകി (83) ജാനകി (80) സരോജനി (75) എന്നിവരെയാണ് ജീവനൊടുക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ സരോജിനി പിന്നീട് മരിച്ചു. ജാനകി, ദേവകി എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ മണ്ഡലംകുന്നിന് സമീപത്തെ വീട്ടിൽ അവശ നിലയിൽ അയൽവാസികളാണ് മൂവരെയും കണ്ടെത്തിയത്. തുടർന്ന് ചെറുതുരുത്തി പൊലീസ് ഇടപെട്ട് സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാൽ ആരോഗ്യനില ഗുരുതരമായ സരോജിനി പിന്നീട് മരിക്കുകയായിരുന്നു. ജീവിത നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്ന കുറിപ്പ് കണ്ടെത്തി. മൂന്നു പേരും അവിവാഹിതരാണ്.

Similar News