ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ കൊച്ചി സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി, പരാതി
By : Devina Das
Update: 2026-03-22 09:16 GMT
കൊച്ചി: ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് കൊച്ചി സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്ന് പരാതി. കതൃക്കടവ് സ്വദേശിയായ എ പി അരുണിന്റെ 80.12 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
'app.gbepinvest.com' എന്ന വ്യാജ ട്രേഡിങ് പ്ലാറ്റ്‌ഫോം വഴിയാണ് തട്ടിപ്പ് നടന്നത്. ജനുവരി 26 മുതൽ 20 തവണകളായാണ് അരുൺ പണം നിക്ഷേപിച്ചത്.തന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് ഇത്രയും തുക പ്ലാറ്റ്‌ഫോമിലേക്ക് കൈമാറിയത്. നിക്ഷേപിച്ച തുകയോ,വാഗ്ദാനം ചെയ്ത ലാഭമോ തിരികെ ലഭിക്കാതെവന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. പരാതിയെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.