സാമ്പത്തിക പ്രയാസം മാറുന്നതിന് കുഞ്ഞിനെ ബലികൊടുക്കാൻ നീക്കം ;ദമ്പതികൾക്കെതിരെ കേസ്

By :  Devina Das
Update: 2026-01-04 09:32 GMT

ബം​ഗലൂരു: സാമ്പത്തിക പ്രയാസംമാറ്റാനായി സ്വന്തം കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം നടത്തിയ ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തു .

കർണാകയിലെ ഹോസകോട്ടയിലെ സുളുബലെ ജനത കോളനിയിലാണ് സംഭവം. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണ് ബലി കൊടുക്കാൻ ദമ്പതികൾ ശ്രമിച്ചത്.

അയൽവാസികൾ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതിനെത്തുടർന്ന് അധികൃതരെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

കുഞ്ഞിനെ വില കൊടുത്തുവാങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. കോളനിയിലെ സെയ്ദ് ഇമ്രാൻ എന്ന വ്യക്തിയുടെ വീട്ടിലാണ് ബലി നൽകാനുള്ള നീക്കം നടന്നത്.

വീട്ടിൽ പ്രത്യേക ബലിത്തറ ഒരുക്കി ബലിക്കുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു.

കുഞ്ഞിനെ ഇതര സംസ്ഥാന തൊഴിലാളിയിൽനിന്ന് ദമ്പതികൾ വില കൊടുത്തു വാങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു.

നിയമപരമായി ദത്തെടുക്കാത്തതിനാൽ കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Similar News