കൊച്ചി കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
കൊച്ചി: കൊച്ചിയിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനോട് ചേർന്നാണ് മൃതദേഹം കണ്ടത്.സെൻട്രൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു.
ഇതുവഴി വന്ന രണ്ട് പെൺകുട്ടികളാണ് കായലിൽ പൊക്കിൾകൊടിയോട് കൂടിയ കുഞ്ഞിന്റെമൃതദേഹം കണ്ടത് .കുഞ്ഞിന്റെ മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും .കുഞ്ഞിന്റെ തലയിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
കുഞ്ഞിന്റെ മരണകാരണം എന്താണെന്നോ മൃതദേഹം എങ്ങനെ കായലിൽ എത്തിയെന്നോ ഉള്ള കാര്യത്തിൽ നിലവിൽ പൊലീസിന് വ്യക്തത ലഭിച്ചിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു. കുട്ടിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പ്രദേശത്തെ വിവിധയിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും പൊലീസ് വ്യക്തമാക്കി.