തിരുവല്ലയില്‍ സ്പാ ജീവനക്കാരിക്ക് നേരെയുണ്ടായ ആക്രമണം ;ആറ് പേര്‍ പിടിയില്‍

By :  Devina Das
Update: 2026-02-07 09:02 GMT

പത്തനംതിട്ട: തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതിയും കൂട്ടാളികളും ലൈംഗികാതിക്രമം കാണിച്ച സംഭവത്തിൽ ആറ് പേർ പിടിയിൽ. പ്രധാനപ്രതിയയായ മരണ സുബിൻ എന്നറിയപ്പെടുന്ന സുബിൻ അലക്‌സാണ്ടർ ചാക്കോ, ബെർലിൻ ദാസ് എന്നീ രണ്ട് പ്രതികൾ ഇന്നലെ പിടിയിലായിരുന്നു. പിന്നാലെയാണ് കൂടുതൽ അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വരുന്നത്. കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് കേസിൽ അന്വേഷണം നടക്കുന്നത്.

തിരുവല്ലയിലെയിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതി സുബിൻ അലക്‌സാണ്ടർക്കെതിരെ വീണ്ടും കാപ്പ ചുമത്താൻ പൊലീസ് നടപടി ആരംഭിച്ചു. കാപ്പാ നിയമം പ്രകാരം ആറുമാസത്തെ കരുതൽ തടങ്കലിനുശേഷം കഴിഞ്ഞ മാർച്ചിലാണ് ഇയാൾ പുറത്തിറങ്ങിയത്. കുറ്റകൃത്യങ്ങൾ തുടരുന്നതിനാലാണ് കടുത്ത നടപടിക്ക് ആലോചിക്കുന്നത്. ഒന്നാം തീയതി നടന്ന സംഭവത്തിൽ രണ്ട് ദിവസത്തിനു ശേഷം മാത്രം കേസെടുത്ത പൊലീസ് നടപടിക്കെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നടപടി 

Similar News