സംസ്ഥാനത്ത് സ്വർണ്ണ വിലയില്‍ വര്‍ധന; പവന് 1800 രൂപ കൂടി

By :  Devina Das
Update: 2026-06-15 09:40 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 1800 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,11,120 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 225 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 13,890 രൂപയായി.

ഇറാനുമായുള്ള യുദ്ധം അവസാനിച്ചുവെന്നും സമാധാന കരാറിന് അരികിലാണെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം സ്വർണവിലയിൽ പ്രതിഫലിച്ചു. ശനിയാഴ്ച ഒറ്റയടിക്ക് 2160 രൂപയാണ് കൂടിയത്. ഈ ട്രെൻഡ് ഇന്നും തുടരുകയായിരുന്നു. മൂന്നുദിവസത്തിനിടെ 4300 രൂപയാണ് വർധിച്ചത്.അമേരിക്കയിൽ പലിശനിരക്ക് കൂട്ടിയാൽ സ്വാഭാവികമായി സ്വർണവില കുറയുമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Similar News