ക്ഷിപ്രപ്രസാദിയായ ഗണപതി ഭഗവാനെ പ്രീതിപ്പെടുത്താനായി 18 നാരങ്ങകൾ ചേർത്ത മാല സമർപ്പിക്കാം .

By :  Devina Das
Update: 2025-11-24 11:15 GMT

കാത്തിരിപ്പിന് ഇടനൽകാതെ തന്നെ ക്ഷിപ്രപ്രസാദിയായ ഗണപതി ഭഗവാനെ പ്രീതിപ്പെടുത്താനായി ചെയ്യാൻ സാധിക്കുന്ന വഴിപാടാണ് 18 നാരങ്ങാ ചേർത്ത് മാലയുണ്ടാക്കി ഗണപതി വിഗ്രഹത്തിൽ ചാർത്തുക എന്നത് .

ഇത് ചെയ്യുമ്പോൾ പെട്ടെന്ന് തന്നെ ആഗ്രഹസാധ്യം ലഭിക്കും എന്നതാണ് വിശാസം .മുടങ്ങാതെ തുടർച്ചയായി 3 ദിവസം ഇതുപോലെ നാരങ്ങാമാല സമർപ്പിക്കാവുന്നതാണ് .

മൂന്നാമത്തെ ദിവസം നാളികേരമുടച്ചു പുഷ്പാഞ്ചലിയും നടത്തിയാൽ മനസ്സിൽ ആഗ്രഹിച്ച്, പ്രാർഥിച്ച കാര്യം തടസമില്ലാതെ നടക്കുമെന്നാണ് പറയപ്പെടുന്നത് .

വിവാഹം ,ഗൃഹപ്രവേശം ,ജീവിതത്തിലെ മറ്റു നിർണായകമായ തീരുമാനങ്ങൾ ,ബിസിനസ്സ് ആവിശ്യങ്ങൾ എന്നിവയെല്ലാം നിറവേറ്റുന്നതിനായി നാരങ്ങാമാല ഗണപതിക്ക് സമർപ്പിക്കുന്നത് അത്യുത്തമം ആണ് .

ഇങ്ങിനെ ചെയ്യുമ്പോൾ വിഘ്‌നങ്ങൾ ഇല്ലാതെ തന്നെ കാര്യങ്ങൾ സാധ്യമാകും എന്നതാണ് വിശ്വാസം .വെള്ളിയാഴ്ചകൾ, ചതുര്‍ഥി ദിവസങ്ങൾ പ്രത്യേകിച്ച് ചിങ്ങത്തിലെ വിനായക ചതുർഥി എന്നിവ ഗണേശ പൂജ ചെയ്യുന്നതിന് ഏറെ വിശേഷപ്പെട്ട ദിവസങ്ങാണ് .

നാരങ്ങാമാലയ്ക്ക് പുറമെ ഗണപതിഹോമം, കറുക മാല ചാർത്തൽ, അപ്പം, മോദക നിവേദ്യം, മുക്കുറ്റി പുഷ്പാഞ്ജലി എന്നിവയെല്ലാം ഏറെ ഗുണകരമായ വഴിപാടുകളാണ്.

108 തവണ മുക്കുറ്റി അർച്ചിക്കുന്ന വഴിപാട് അത്യുത്തമമാണ്.രോഗദുരിതശാന്തിക്ക് നാളികേര നിവേദ്യം, കർമ വിജയത്തിന് സിദ്ധിവിനായക പൂജ എന്നിവ ഏറെ പ്രസിദ്ധമാണ്.l

Similar News