എന്റെ ഹൃദയം വല്ലാതെ ഭാരമേറിയതായി തോന്നുന്നു. ധൈര്യമായി ഇരിക്കൂ, പ്രിയപ്പെട്ട ലാൽ". മമ്മൂട്ടി

By :  Devina Das
Update: 2025-12-31 09:02 GMT

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വേർ‌പാടിൽ അനുശോചനമറിയിച്ച് പ്രിയപ്പെട്ട മമ്മൂട്ടി.

അമ്മയ്ക്കൊപ്പമുള്ള മോഹൻലാലിന്റെ മനോഹരമായ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത് .

"നമ്മുടെ എല്ലാമെല്ലാമായ ഒരാളുടെ വേർപാടിൽ വിലപിക്കുമ്പോൾ, എന്റെ ഹൃദയം വല്ലാതെ ഭാരമേറിയതായി തോന്നുന്നു.

ധൈര്യമായി ഇരിക്കൂ, പ്രിയപ്പെട്ട ലാൽ".- എന്നാണ് മമ്മൂട്ടി കുറിച്ചത്.ഇന്നലെ കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വീട്ടിലും മമ്മൂട്ടി എത്തിയിരുന്നു.

മരണ വാർത്തയറിഞ്ഞ ഉടനെ തന്നെ മമ്മൂട്ടി വീട്ടിലേക്ക് എത്തുകയായിരുന്നു.

മമ്മൂട്ടിക്കൊപ്പം രമേഷ് പിഷാരടിയും നിർമാതാവ് ആന്റോ ജോസഫും ജോർജ്, ഹൈബി ഈഡൻ എംപി എന്നിവരും ഉണ്ടായിരുന്നു.

സിനിമാ രംഗത്തു നിന്ന് ഒട്ടേറെപ്പേർ ഇന്നലെ എളമക്കരയിലെ വീട്ടിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു.

Similar News