ദുബായ് യുഎസ് കോണ്‍സുലേറ്റിന് ഇറാന്‍ ഡ്രോണ്‍ ആക്രമണം
Tensions in the Middle East escalating, with Iran's drone attack on the US consulate in Dubai
ദുബായ്: ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ചൊവ്വാഴ്ച അര്‍ധരാത്രി ഇറാന്‍ ഡ്രോണ്‍ ആക്രമണം നടന്നു. കെട്ടിടത്തിന് സമീപം ചെറിയ തീപിടുത്തമുണ്ടായി; ദുബായ് സിവില്‍ ഡിഫന്‍സ് ഉടന്‍ അണച്ചു. ആള്‍പ്പരിക്കില്ല.
ആക്രമണം പൂര്‍ണമായി പ്രതിരോധിച്ചെന്ന് യുഎഇ സര്‍ക്കാര്‍ അറിയിച്ചു. യുഎസ് ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരെന്ന് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോ വ്യക്തമാക്കി.
ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പ് റിയാദിലും കുവൈത്ത് സിറ്റിയിലും യുഎസ് എംബസികള്‍ക്ക് ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നു. യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് നഗരങ്ങള്‍ ആക്രമണഭീഷണിയിലാണ്. സൗദിയിലെ അമേരിക്കന്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കാന്‍ യുഎസ് നിര്‍ദേശിച്ചു.
പൗരന്മാര്‍ സുരക്ഷിതമായി തുടരണമെന്ന് അധികൃതര്‍ അറിയിച്ചു. റിയാദ് ആക്രമണത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു.