വരുന്നു കേരളത്തിന് സ്വന്തം ബാക്ടീരിയം
In a first, Kerala is now moving towards designating a state bacterium
By : Staff Reporter
Update: 2026-01-20 15:39 GMT
തിരുവനന്തപുരം: സംസ്ഥാന മൃഗം, പക്ഷി, വൃക്ഷം തുടങ്ങിയവയ്ക്കൊപ്പം കേരളത്തിനും സ്വന്തം സൂക്ഷ്മാണു (മൈക്രോബ്) ഉണ്ടാകും.
രാജ്യത്ത് ആദ്യമായി ഇത്തരം പ്രഖ്യാപനം നടത്തുന്ന സംസ്ഥാനമാകും കേരളം.ജനുവരി 23ന് കഴക്കൂട്ടം കിൻഫ്രയിലെ സെന്റർ ഫോർ എക്സലൻസ് ഇൻ മൈക്രോബയോമിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് പ്രഖ്യാപിക്കും.
ഡോ. സാബു തോമസിന്റെ നിർദേശപ്രകാരം വിദഗ്ധ സമിതി തിരഞ്ഞെടുത്ത ഗുണകരമായ, രോഗകാരിയല്ലാത്ത, GRAS പദവിയുള്ള ബാക്ടീരിയയാണിത്.
സൂക്ഷ്മാണുക്കളുടെ ഗുണങ്ങൾ (ദഹനം, രോഗപ്രതിരോധം, മണ്ണിന്റെ ആരോഗ്യം, പരിസ്ഥിതി സന്തുലനം) സമൂഹത്തിന് അറിയിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഈ നീക്കം. അതേ ദിവസം കോണ്‍ക്ലേവും സെന്ററിന്റെ സമർപ്പണവും മുഖ്യമന്ത്രി നിർവഹിക്കും.