ഇന്ധനവില ഉടൻ ഉയരില്ല: കേന്ദ്രത്തിന്റെ ഉറപ്പ്

Central Govt assures of no immediate fuel price hike

Update: 2026-03-03 14:20 GMT

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിലും ഇന്ധനവില ഉടൻ വർധിപ്പിക്കാനുള്ള പദ്ധതി കേന്ദ്രസർക്കാരിനില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യയിൽ നിലവിൽ 25 ദിവസത്തെ അസംസ്കൃത എണ്ണ സ്റ്റോക്കും 25 ദിവസത്തെ പെട്രോൾ, ഡീസൽ സ്റ്റോക്കും ഉണ്ട്. ആകെ 8 ആഴ്ചത്തേക്കുള്ള അസംസ്കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 40 ശതമാനം മാത്രമാണ് ഹോർമുസ് കടലിടുക്ക് വഴി വരുന്നത്; ബാക്കി മറ്റു സ്രോതസ്സുകളിൽ നിന്നാണെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

നിലവിലുള്ള കരാറുകൾ പ്രകാരം റഷ്യൻ ക്രൂഡ് എണ്ണ ഇറക്കുമതി തുടരുകയാണ്. എൽപിജി, എൽഎൻജി ഉൾപ്പെടെയുള്ള ഊർജ സുരക്ഷയിൽ ആശങ്കയില്ല. സംഘർഷം രൂക്ഷമായാൽ അസംസ്കൃത എണ്ണ, എൽപിജി, എൽഎൻജി എന്നിവയ്ക്കായി മറ്റു രാജ്യങ്ങളെ സമീപിക്കാനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും സർക്കാർ അറിയിച്ചു.

പെട്രോൾ അല്ലെങ്കിൽ ഡീസൽ വില ഉയർത്താൻ ഉടനടി യാതൊരു പദ്ധതിയുമില്ലെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

Tags:    

Similar News