കപ്പലണ്ടി മിഠായി നിസ്സാരക്കാരനല്ല ;ഗുണങ്ങളേറെ

By :  Devina Das
Update: 2026-01-16 07:24 GMT

പണ്ടുകാലങ്ങളിൽ തണുപ്പായാൽ കപ്പലണ്ടിയും ശർക്കരയും ചേർത്തുള്ള വിഭവങ്ങൾ മിക്ക വീടുകളിലും പതിവായിരുന്നു. പ്രതിരോധശേഷിയും ഊർജ്ജനിലയും നിലനിർത്താൻ ഇത് സഹായിക്കും. കടലമിഠായി മികച്ചൊരു ചോയിസ് ആണ്. അവയിൽ ചില ആരോ​ഗ്യരഹസ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്നും പോഷകാഹാര വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.ഊർജ്ജനില മെച്ചപ്പെടുത്തും

മഞ്ഞുകാലത്ത് ശരീരത്തിന് സാധാരണയേക്കാൾ ഊർജം ആവശ്യമാണ്. നിലക്കടലയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ആരോ​ഗ്യകരമായ കൊഴുപ്പും ശർക്കരയിലെ കാർബോഹൈഡ്രേറ്റും ചേരുമ്പോൾ ഊർജ്ജം ലഭിക്കുന്നു. പകൽ സമയങ്ങളിലെ ക്ഷീണം അകറ്റാൻ ഇതൊരു മികച്ച ലഘുഭക്ഷണമാണ്.

പ്രതിരോധശേഷി വർധിപ്പിക്കുന്നു

തണുപ്പുകാലം ജലദോഷത്തിന്റെയും പനിയുടെയും സമയമാണ്. ശർക്കരയിൽ അടങ്ങിയിരിക്കുന്ന സിങ്ക്, സെലീനിയം തുടങ്ങിയ ധാതുക്കളും നിലക്കടലയിലെ ആന്റിഓക്സിഡന്റുകളും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.ദഹനം

ശർക്കര ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാൻ സഹായിക്കും. ഭക്ഷണത്തിന് ശേഷം ഒരു കഷ്ണം ശർക്കരയോ അല്ലെങ്കിൽ ശർക്കര ചേർത്ത കടല മിഠായിയോ കഴിക്കുന്നത് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും മലബന്ധവും മെച്ചപ്പെടും.

രക്തക്കുറവ് പരിഹരിക്കുന്നു

ശർക്കരയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. നിലക്കടലയിലാകട്ടെ ഫോളേറ്റും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും ചേരുന്നത് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും വിളർച്ച തടയാനും സഹായിക്കും.

Similar News