വേനൽ ചൂട് തണുപ്പിക്കാൻ സ്പെഷ്യൽ പൈനാപ്പിൾ ജ്യൂസ്

By :  Devina Das
Update: 2026-03-21 11:01 GMT

അധികഠിനമായ വേനൽചൂടിൽ നിന്ന് അൽപ ആശ്വാസം കിട്ടാൻ നല്ല തണുന്ന പൈനാപ്പിൾ ജ്യൂസ് ആയാലോ? വെറും പൈനാപ്പിൾ അല്ല, ഇത് സിംഗപ്പൂർ സ്പെഷ്യൽ ജ്യൂസ് ആണ്.ആവശ്യമായ ചേരുവകൾ

പൈനാപ്പിൾ

പഞ്ചസാര ആവശ്യത്തിന്

തണുത്തവെള്ളം അല്ലെങ്കിൽ ഐസ്

തേങ്ങ (ഒരുപാതി)

തയ്യാറാക്കുന്ന വിധം

പൈനാപ്പിൾ കഷ്ണങ്ങളാക്കി, അതിനൊപ്പം ചിരകിയ തേങ്ങയും ചേർത്ത് മിക്സിൽ നന്നായി അടിച്ചെടുക്കാം. ശേഷം അൽപം തണുത്ത വെള്ളവും പഞ്ചസാരയും ചേർത്ത് വീണ്ടും ഒന്നുകൂടി അടിക്കാം. ജ്യൂസ് അരിപ്പ കൊണ്ട് അരിച്ച് ഐസ് ക്യൂബ്സും ഇട്ട് കുടിക്കാം. വേനൽചൂടിന് ബെസ്റ്റാ.

Similar News