വേനൽക്കാലത്ത് നെയ്യ് കഴിക്കുന്നത് സുരക്ഷിതമോ ?

By :  Devina Das
Update: 2026-05-02 11:32 GMT

ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കാൻ മാത്രമല്ല , നിരവധി ആരോ​ഗ്യ​ഗുണങ്ങളുംഅടങ്ങിയതാണ് നെയ്യ് . ആയുർവേദത്തിൽ നെയ്യ് ശരീരപുഷ്ടിക്കും രോ​ഗശമനത്തിനുമുള്ള ഔഷധമായാണ് കണക്കാക്കുന്നത്.വേനൽക്കാലത്ത് നെയ്യ് കഴിക്കാമോ?

വേനൽക്കാലത്ത് നെയ്യ് കഴിക്കുന്നത് ഉചിതമാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നെയ്യ് ശരീരത്തെ ഉള്ളിൽ നിന്ന് തണുപ്പിക്കാൻ സഹായിക്കുകയും ശരീരതാപനില നിയന്ത്രിക്കുകയും ചെയ്യുന്നു. മാത്രമല്ല, വേനൽക്കാലത്തും ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ആരോ​ഗ്യകരമായ കൊഴുപ്പ് നെയ്യിലൂടെ ലഭിക്കും.

നെയ്യിലടങ്ങിയ പോഷക​ഗുണങ്ങൾ

നെയ്യിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, സംസ്‌കരിക്കാത്ത കൊഴുപ്പ് എന്നിവ ശരീരത്തെ കൂടുതൽ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ഇതിലെ ആന്റിഇൻഫ്ലമേറ്ററി ഘടകങ്ങൾ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.ദഹനത്തിന്: രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് ഗ്യാസ്ട്രിക് ആസിഡുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു.

രോഗപ്രതിരോധശേഷി: നെയ്യിലുള്ള ബ്യൂട്ടിറിക് ആസിഡ് (Butyric acid) പ്രതിരോധ സംവിധാനം ശക്തമാക്കുന്നു.

ശരീരസംരക്ഷണം: ചർമ്മത്തിന്റെയും മുടിയുടെയും വരൾച്ച മാറ്റാൻ നെയ്യ് നേരിട്ട് പുരട്ടുന്നത് നല്ലതാണ്. ഇത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു.

ഉപയോഗിക്കേണ്ട രീതി

പശുവിൻ പാലിൽ നിന്ന് ഉണ്ടാക്കുന്ന ശുദ്ധമായ നാടൻ നെയ്യാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം. ഇത് വാത-പിത്ത ദോഷങ്ങളെ ശമിപ്പിക്കാൻ സഹായിക്കുന്നു. ആയുർവേദ പ്രകാരം, ഭക്ഷണം പാകം ചെയ്ത ശേഷം അതിനു മുകളിൽ നെയ്യ് ചേർത്ത് കഴിക്കുന്നതാണ് കൂടുതൽ ഫലപ്രദം. നെയ്യിൽ നേരിട്ട് പാചകം ചെയ്യുന്നതിനേക്കാൾ ഗുണകരമായ രീതി ഇതാണ്.

Similar News