ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

By :  Devina Das
Update: 2026-04-05 09:16 GMT

കൊച്ചി: ലക്ഷങ്ങൾ വില വരുന്ന എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. ഫോർട്ട് കൊച്ചി സ്വദേശികളായ മുഹ്‌സിൻ (മൂസിൻ 28), മുഹമ്മദ് സഹിൽ (25) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്. ഇവരുടെ കൈവശം 550 ഗ്രാം എംഡിഎംഎ ആണ് ഉണ്ടായിരുന്നത്.പ്രതികൾ ബംഗളൂരുവിൽ നിന്നും രാസ ലഹരി വാങ്ങി ബൈക്കിൽ വാണിയംപാറ വരെ സഞ്ചരിച്ചു. തുടർന്ന് കൊച്ചി നഗരത്തിൽ വിൽപ്പന നടത്തുന്നതിനായി അവിടെ നിന്നും ടാക്‌സി കാറിൽ പോകുന്ന വഴി അങ്കമാലിയിൽ വച്ച് സാഹസികമായി വണ്ടി തടഞ്ഞ് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഫ്‌ലാസ്‌കിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു രാസലഹരി. സിറ്റിയിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണിവർ എന്ന് പൊലീസ് പറഞ്ഞു.ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡാൻസാഫ് ടീമിനൊപ്പം, ഡി വൈ എസ് പി മാരായ ജെ ഉമേഷ് കുമാർ, ബാബുക്കുട്ടൻ, അങ്കമാലി ഇൻസ്‌പെക്ടർ എ രമേഷ്, എസ്‌ഐമാരായ കെ പി വിജു, എം എസ് ബിജിഷ്, എൻകെ ശ്യാം, ലാൻസി ദാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Similar News