ലൈംഗികപീഡനകേസ് ;സംവിധായകൻ രഞ്ജിത്ത് റിമാന്‍ഡില്‍

By :  Devina Das
Update: 2026-04-01 06:24 GMT

കൊച്ചി : യുവനടിയുടെ ലൈംഗികാതിക്രമ പരാതിയെത്തുടർന്ന് അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തിനെ പാർപ്പിക്കുക. പീഡനക്കേസിൽ അറസ്റ്റിലായ രഞ്ജിത്തിനെ കൊച്ചിയിൽ മജിസ്‌ട്രേറ്റിന്റെ വസതിയിലെത്തിച്ചാണ് പൊലീസ് റിമാൻഡ് ചെയ്തത്. ജാമ്യാപേക്ഷ ഫയൽ ചെയ്തിട്ടുണ്ടെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ പറഞ്ഞു.തൊടുപുഴയിൽ നിന്നും കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ രാത്രിയാണ് പൊലീസ് കൊച്ചിയിലെത്തിച്ചത്.

ആരോഗ്യപ്രശ്‌നങ്ങൾ പറഞ്ഞതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രഞ്ജിത്തിനെ രാവിലെ ഡോക്ടർമാർ എത്തി പരിശോധിച്ചു. നിലവിൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് അറിയിച്ചതിനെത്തുടർന്ന് വനിതാ പൊലീസ് സ്റ്റേഷനിലെത്തിച്ചു.തുടർന്ന് ഉടൻ തന്നെ കൊച്ചിയിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഫോർട്ട് കൊച്ചിയിൽ സിനിമാ സെറ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് പിടിയിലായത്. കാരവാനിൽ വെച്ച് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. നടിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Similar News