നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച;മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

By :  Devina Das
Update: 2026-05-16 09:25 GMT

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച കേസിലെ മുഖ്യസൂത്രധാരൻ പിവി കുൽക്കർണി അറസ്റ്റിൽ . പൂനെയിൽ നിന്നാണ് മഹാരാഷ്ട്ര സ്വദേശിയും കെമിസ്ട്രി ലക്ചററുമായ കുൽക്കർണിയെസിബിഐ അറസ്റ്റ് ചെയ്തത്.എൻടിഎക്ക് വേണ്ടി പരീക്ഷാ നടപടികളിൽ പങ്കാളിയായിരുന്ന കെമിസ്ട്രി ലക്ചറർ പിവി കുൽക്കർണിക്ക് ചോദ്യപേപ്പറുകൾ ലഭ്യമായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി. സിബിഐ നേരത്തെ അറസ്റ്റ് ചെയ്ത മനീഷ വാഗ്മറെയുടെ സഹായത്തോടെ ഇയാൾ വിദ്യാർഥികൾക്കായി പൂനെയിലെ തന്റെ വസതിയിൽ വെച്ച് പ്രത്യേക കോച്ചിങ് ക്ലാസുകൾ നടത്തുകയും ചെയ്തതായി സിബിഐ കണ്ടെത്തി.ക്ലാസുകൾക്കിടയിൽ കുൽക്കർണി ചോദ്യങ്ങളും അവയുടെ ഓപ്ഷനുകളും ശരിയായ ഉത്തരങ്ങളും പറഞ്ഞുകൊടുത്തതായി പറയപ്പെടുന്നു. അദ്ദേഹം പറഞ്ഞുകൊടുത്ത ഈ വിവരങ്ങൾ വിദ്യാർത്ഥികൾ അവരുടെ നോട്ട്ബുക്കുകളിൽ കൈപ്പടയിൽ എഴുതിയെടുത്തിരുന്നു. ഇവ നീറ്റ് പരീക്ഷയിലെ യഥാർത്ഥ ചോദ്യപേപ്പറുമായി കൃത്യമായി ഒത്തുപോകുന്നതാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേസിൽ ഇതുവരെ ഏഴ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു.

Similar News