ആയുരാരോഗ്യ സൗഖ്യത്തിനും രോഗശമനത്തിനും മൃത്യുഞ്ജയ പുഷ്പാഞ്ജലി
By : Devina Das
Update: 2026-05-08 11:46 GMT
ശിവക്ഷേത്രങ്ങളിൽ പ്രധാനമായും നടത്തുന്ന മൃത്യുഞ്ജയ പുഷ്പാഞ്ജലി ആയുരാരോഗ്യസൗഖ്യത്തിനും രോഗശമനത്തിനും പ്രധാനമായ ഒന്നാണ് . മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുമ്പോൾ അതു രാവിലെ നടത്തുന്നതാണ് ഏറ്റവും ഉത്തമം. ഇത് ചെയ്യുന്നതിലൂടെ ആ വ്യക്തിയുടെ ജീവിതത്തിൽ നിന്ന് രോഗദുരിതങ്ങൾ ഒഴിഞ്ഞ് പോകുമെന്ന് ഗുരുക്കന്മാർ പറയുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിൽ ഉണ്ടാവുന്ന ദോഷങ്ങളെ പൂർണമായും ഇല്ലാതാക്കുന്നതിനും ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നിറക്കുന്നതിനും ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയ പുഷ്പാഞ്ജലി വഴിപാടായി നടത്തുക. മൃത്യുഞ്ജയ പുഷ്പാഞ്ജലി യോടൊപ്പം ജലധാര കൂടി നടത്തുന്നത് പൂർണ്ണ ഫലം ചെയ്യും.മൃത്യുഞ്ജയ പുഷ്പാഞ്ജലിക്ക് പ്രധാനമായും കൂവളം പോലുള്ള ശൈവ പുഷ്പങ്ങളാണ് ഉപയോഗിക്കേണ്ടത്.