Kaumudi Plus

ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു
X

മൂന്നാർ: വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് അടച്ച ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു. രണ്ടുമാസത്തേക്കായിരുന്നു പാർക്ക് അടച്ചിട്ടിരുന്നത്. ഇന്ന് മുതൽ ഉദ്യാനത്തിൽ സന്ദർശകരെ വീണ്ടും പ്രവേശിപ്പിച്ച് തുടങ്ങി.രാവിലെ 8 മുതൽ വൈകിട്ട് 4വരെയാണ് സന്ദർശകർക്കുള്ള പ്രവേശന സമയം. ജനുവരി 31നായിരുന്നു ഉദ്യാനം അടച്ചത്. പുതുതായി പിറക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം വരയാടുകളുടെ പ്രജനനം സുഗമമായി നടക്കുന്നതിനുമായിട്ടാണ് എല്ലാ വർഷവും ഈ കാലയളവിൽ പാർക്ക് അടച്ചിടുന്നത്.

ഉദ്യാനം തുറന്ന ശേഷം വരയാടുകളുടെ കണക്കെടുപ്പും നടക്കും. കണക്കെടുപ്പ് പൂർത്തിയാകുന്ന മുറക്ക് മാത്രമേ കുഞ്ഞുങ്ങളുടെ എണ്ണം സംബന്ധിച്ച ക്യത്യമായ വിവരങ്ങൾ ലഭിക്കുകയുള്ളു. മധ്യവേനലവധികാലത് വരയാടുകളെ കാണുന്നതിനും ഉദ്യാനത്തിന്റെ ഭംഗിയാസ്വദിക്കുന്നതിനുമായി നൂറുകണക്കിന് സഞ്ചാരികളാണ് മൂന്നാറിൽ എത്താറുള്ളത്.

Next Story
Share it