Kaumudi Plus

പലാഷ് മുച്ചാലുമായുള്ള വിവാഹം റദ്ദാക്കിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു സ്മൃതി മന്ദാന

പലാഷ് മുച്ചാലുമായുള്ള വിവാഹം റദ്ദാക്കിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു സ്മൃതി മന്ദാന
X

മുംബൈ: പലാഷ് മുച്ചാലുമായുള്ള വിവാഹം റദ്ദാക്കിയതായി സ്‌മൃതിമന്ദാന സ്ഥിരീകരിച്ചു.

ഈ അധ്യായം ഇവിടെ അവസാനിക്കുന്നുവെന്നും രണ്ട് കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും മന്ദാന സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച പോസ്റ്റിലൂടെ വ്യക്തമാക്കുന്നു .

രാജ്യത്തിന് വേണ്ടി തുടർന്നും കളിച്ച് ട്രോഫികൾ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും പോസ്റ്റിൽ മന്ദാന വ്യക്തമാക്കി.

പിന്തുണച്ച എല്ലാവർക്കും നന്ദി, മുന്നോട്ട് പോകാൻ സമയമായി. താരം കുറിച്ചതിങ്ങനെ.

വിവാഹം നീട്ടിവെച്ചതിന് ശേഷമുള്ള സ്മൃതിയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.

പുതിയ ഫോട്ടോയിൽ താരത്തിന്റെ കൈയ്യിൽ വിവാഹ നിശ്ചയ മോതിരം കാണാനില്ലെന്നതാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായത്.

എന്നാൽ, വിവാഹം നീട്ടിവെച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണമൊന്നും സ്മൃതിയുടെ ഭാഗത്ത് നിന്ന് ഇല്ലായിരുന്നു .

ഇത്തരം ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് സ്‌മൃതി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് .

വിവാഹം മാറ്റിവെച്ചതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഫോട്ടോസും എല്ലാം സ്മൃതിയും ഇന്ത്യൻ ടീമിലെ സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു.

ഇതും പലതരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കി . ഇതിനിടെയാണ് സ്മൃതിയുടെ വിവാഹം ഡിസംബർ ഏഴിന് നടക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

എന്നാൽ ഇത്തരം അഭ്യൂഹങ്ങളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും നിലവിലെ സാഹചര്യത്തിൽ വിവാഹം മാറ്റിവെച്ചിരിക്കുകയാണെന്നും സ്മൃതിയുടെ സഹോദരൻ ശ്രാവൺ മന്ദാന പറഞ്ഞു.

Next Story
Share it