Kaumudi Plus

അസാമാന്യ ബുദ്ധി വൈഭവം കൊണ്ട് മനുഷ്യകുലത്തെ അമ്പരപ്പിച്ച ജീനിയസ് ചിമ്പാൻസി 'അയി' വിട പറഞ്ഞു

അസാമാന്യ ബുദ്ധി വൈഭവം കൊണ്ട് മനുഷ്യകുലത്തെ അമ്പരപ്പിച്ച  ജീനിയസ് ചിമ്പാൻസി അയി വിട പറഞ്ഞു
X

ടോക്യോ: അസാമാന്യ ബുദ്ധി വൈഭവം കൊണ്ട് മനുഷ്യകുലത്തെ അമ്പരപ്പിച്ച ജപ്പാനിലെ ജീനിയസ് ചിമ്പാൻസി 'അയി' വിട പറഞ്ഞു.

49ാം വയസിലാണ് അയി മരണത്തിനു കീഴടങ്ങിയത്.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു വെള്ളിയാഴ്ചാണ് അയിയുടെ അന്ത്യം. ജാപ്പനീസ് ഭാഷയിൽ അയി എന്ന വാക്കിന് സ്‌നേഹം എന്നാണ് അർഥം.

ഇംഗ്ലീഷ് അക്ഷരമാല ഹൃദിസ്ഥമായ, 100ലേറെ ചൈനീസ് അക്ഷരങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന അസാമാന്യ പ്രതിഭയായിരുന്നു അയി.

ഓർമയുടെ വൈഭവങ്ങൾ പ്രകടിപ്പിച്ച അയിയെ പ്രൈമേറ്റുകളുടെ (മനുഷ്യനും കുരങ്ങുകളും ഉൾപ്പെട്ട ജീവി വർഗം) ബുദ്ധിയെക്കുറിച്ചുള്ള അന്വേഷണത്തിൽ ശാസ്ത്രജ്ഞർ പഠനവിധേയമാക്കിയിരുന്നു.

അക്ഷരങ്ങൾ തിരിച്ചറിയുന്നതിൽ മാത്രമായിരുന്നില്ല അയി മികവ് പ്രകടിപ്പിച്ചത്.

പൂജ്യം മുതൽ ഒൻപത് വരെയുള്ള, 11 നിറങ്ങളിലുമുള്ള അറബി അക്കങ്ങളും അയി തിരിച്ചറിഞ്ഞിരുന്നുവെന്നു 2014ൽ പ്രൈമേറ്റോളജിസ്റ്റുകൾ വെളിപ്പെടുത്തിയിരുന്നു.

Next Story
Share it