Kaumudi Plus

ഐ ഫോണുകൾ കൊണ്ടുനടക്കാനായി 20,400 രൂപയുടെ പോക്കറ്റ് പുറത്തിറക്കി ആപ്പിൾ

ഐ ഫോണുകൾ കൊണ്ടുനടക്കാനായി 20,400 രൂപയുടെ പോക്കറ്റ് പുറത്തിറക്കി ആപ്പിൾ
X

ഐ ഫോണുകളുടെ ബാക് കവറുകളും ആപ്പിള്‍ വാച്ചിന്റെ സ്ട്രാപ്പുകളുമെല്ലാം വളരെയധികം ട്രെൻഡ് ആയികൊണ്ടിരിക്കുന്ന ഇക്കാലത്തു ആപ്പിൾ അവതരിപ്പിക്കുന്ന പുതിയ വ്യത്യസ്തമായ ആക്സസ്സറിയാണ് ഐഫോണ്‍ പോക്കറ്റ് എന്ന ഉൽപ്പന്നം .


ജാപ്പനീസ് ഫാഷന്‍ ഹൗസായ ഇസ്സേ മിയാകെയുമായി സഹകരിച്ചാണ് ഇത്തരത്തിൽ ഐ ഫോൺ പോക്കറ്റ് എന്ന ഫാഷൻ ആക്‌സസറി അവതരിപ്പിച്ചിരിക്കുന്നത് .


ലിമിറ്റഡ് എഡിഷന്‍ വെയറബിള്‍ പോക്കറ്റ് ആണിത്.


ഐ ഫോൺ ,എയര്‍പോഡ്‌സ് എന്നിവ ഇതിൽ കൊണ്ടുനടക്കുന്നതോടൊപ്പം തന്നെ ദൈനംദിന ആവിശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും ഇതിൽ സൂക്ഷിക്കാൻ കഴിയും .


ഇസ്സേ മിയാകെ വികസിപ്പിച്ച ത്രിഡി നെയ്ത്തിലൂടെ വികസിപ്പിച്ച ഈ ഉൽപ്പന്നം കയ്യില്‍ കൊണ്ടു നടക്കുകയും ബാഗിൽ കെട്ടിവെച്ചു ഉപയോഗിക്കുകയും ശരീരത്തിൽ തൂക്കിയിടുകയും ചെയ്യാൻ കഴിയും .

രണ്ട് സ്ട്രാപ്പ് വേരിയന്റുകൾ പുതിയ ഐഫോണ്‍ പോക്കറ്റിനുണ്ടാകും .ഒന്ന് നീളം കുറഞ്ഞ സ്ട്രാപ്പുള്ളതും ഒന്ന് നീളം കൂടിയ സ്ട്രാപ്പുള്ളതും ആയിരിക്കും .


നീളം കുറഞ്ഞതിന് 149.95 ഡോളറും (13200 രൂപയോളം ) നീള മേറിയതിന് 229.95 ഡോളറും (20400 രൂപയോളം) ആണ് വില. ഇന്ത്യയിൽ ഇത് ലഭിക്കുമോ എന്നതിൽ വ്യക്തമല്ല .


തിരഞ്ഞെടുത്ത ചില വിപണികളിൽ മാത്രമേ ഇത് ലഭ്യമാവുകയുള്ളു .ഫ്രാന്‍സ്, ഗ്രേറ്റര്‍ ചൈന, ഇറ്റലി, ജപ്പാന്‍, സിംഗപുര്‍, ദക്ഷിണാഫ്രിക്ക, യുകെ, യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലായുള്ള പത്തോളം ഫ്‌ളാഗ്ഷിപ്പ് ആപ്പിള്‍ സ്റ്റോറുകളില്‍ നവംബര്‍ 14 മുതല്‍ ഐഫോണ്‍ പോക്കറ്റ് വില്‍പനയ്‌ക്കെത്തും. ചില വിപണികളില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴിയും വില്‍പനയുണ്ടാവും.

Next Story
Share it