Kaumudi Plus

15 കാരൻ വൈഭവ് സൂര്യവംശി നിസാരക്കാരനല്ല ; ആസ്തി 10 കോടിക്ക് മുകളിൽ

15 കാരൻ വൈഭവ് സൂര്യവംശി നിസാരക്കാരനല്ല  ; ആസ്തി 10 കോടിക്ക് മുകളിൽ
X

ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയമായ പേരുകളിലൊന്നാണ് വൈഭവ് സൂര്യവംശി. കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് വേണ്ടി വെറും 29 പന്തിൽ 97 റൺസ് അടിച്ചുകൂട്ടിയ ഈ 15 വയസ്സുകാരൻ ഇടങ്കയ്യൻ ബാറ്റർ ഒരിക്കല്‍ കൂടെ തന്‍റെ പ്രതിഭ ലോകത്തിന് മുന്നില്‍ കാഴ്ച്ച വെച്ചത് . കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിൽ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ഈ കുഞ്ഞൻ പയ്യനെ സ്വന്തമാക്കിയത് . നിലവിൽ വൈഭവിന്റെ പ്രകടനം വെച്ചുനോക്കുമ്പോൾ രാജസ്ഥാൻ കിട്ടിയത് ലോട്ടറിയാണെന്ന് തന്നെ പറയേണ്ടിവരും . കരിയറിന്റെ തുടക്കത്തിൽ തന്നെ കോടികളുടെ ആസ്തിയാണ് ഈ കൊച്ചു താരം സ്വന്തമാക്കിയിരിക്കുന്നത്.

മുംബൈയിൽ സ്വന്തമായി ഒരു ആഡംബര ഫ്ലാറ്റ് വൈഭവിനുണ്ട്. ഹൗസിവിറ്റി ഡോട്ട് കോമിന്റെ (Housivity.com) റിപ്പോർട്ട് പ്രകാരം ഏകദേശം 2.5 കോടി മുതൽ 3 കോടി രൂപ വരെ വിലമതിക്കുന്ന ഫ്ലാറ്റാണിത്. ഇതിന് പുറമെ ബീഹാറിലെ സമസ്തിപൂർ ജില്ലയിലുള്ള തജ്പൂർ എന്ന സ്വന്തം നാട്ടിൽ 40 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെ മൂല്യമുള്ള ഒരു കുടുംബവീടും വൈഭവിനുണ്ട്.രാജസ്ഥാൻ റോയൽസുമായി നിലവിൽ രണ്ടു വർഷത്തെ കരാറാണ് വൈഭവിനുള്ളത്. വർഷത്തിൽ 1.1 കോടി രൂപയാണ് കരാർ തുക. ഇതിന് പുറമെ ഓരോ ഐപിഎൽ മത്സരത്തിനും 7.5 ലക്ഷം രൂപ വീതം മാച്ച് ഫീസായും താരത്തിന് ലഭിക്കുന്നുണ്ട്. ഇതുവരെ കളിച്ച 22 മത്സരങ്ങളിൽ നിന്ന് മാത്രം ഏകദേശം 1.65 കോടി രൂപ മാച്ച് ഫീസിനത്തിൽ വൈഭവ് നേടിയിട്ടുണ്ട്.

ഐപിഎൽ പ്രതിഫലം, മാച്ച് ഫീസ്, സ്വന്തമായുള്ള വീടുകൾ, ക്യാഷ് പ്രൈസുകൾ എന്നിവയെല്ലാം കണക്കുകൂട്ടുമ്പോൾ വൈഭവിന്റെ ആസ്തി ഏകദേശം 7 കോടി രൂപയോളം വരും. എന്നാൽ ഇതുകൂടാതെ ഒട്ടനവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യ കരാറുകളും ഇപ്പോൾ ഈ യുവതാരത്തെ തേടിയെത്തുന്നുണ്ട്. ഇവയെല്ലാം കൂടി ചേരുമ്പോൾ വൈഭവ് സൂര്യവംശിയുടെ ആകെ ആസ്തി 10 കോടി രൂപയ്ക്കും മുകളിലാണെന്നാണ് കണക്കാക്കപ്പെടുന്നത്.

Next Story
Share it