Kaumudi Plus

വിവാഹം കഴിഞ്ഞു ഭർതൃ വീട്ടിലെത്തിയ യുവതി 20 മിനിറ്റിനുള്ളിൽ വിവാഹമോചനം ആവശ്യപ്പെട്ടു

വിവാഹം കഴിഞ്ഞു ഭർതൃ വീട്ടിലെത്തിയ യുവതി 20 മിനിറ്റിനുള്ളിൽ വിവാഹമോചനം ആവശ്യപ്പെട്ടു
X

വിവാഹജീവിതത്തിൽ പൊരുത്തക്കേടുകൾ സംഭവിക്കുമ്പോൾ ദമ്പതികൾ വിവാഹമോചിതരാവുന്നത് വളരെ സാധാരണമായ കാര്യങ്ങളാണ് .

എന്നാൽ ഇതിൽ നിന്നും വ്യത്യസ്മായ സംഭവമാണ് ഉത്തർപ്രദേശിൽ നടന്നിരിക്കുന്നത് .

വിവാഹം കഴിഞ്ഞു ഭർതൃ വീട്ടിലെത്തിയ യുവതി 20 മിനിറ്റിനുള്ളിൽ വിവാഹബന്ധം ഉപേക്ഷിച്ചു .

ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിൽ നവംബർ 26-ന് നടന്ന 'ദുൽഹ ചെഹ്‌ര ദിഖായി' ചടങ്ങിനിടെയാണ് ഇത്തരത്തിലുള്ള സംഭവം ഉണ്ടായിരിക്കുന്നത് .

നവംബർ 25-ന് യുവതിയുടെ നാട്ടിലെ ഓഡിറ്റോറിയത്തിൽവെച്ച് ഗംഭീരമായ ചടങ്ങുകളോട് കൂടിയാണ് വിവാഹം നടന്നത്.

തൊട്ടടുത്ത ദിവസം യുവതി വരനൊപ്പം ഭർതൃവീട്ടിലെത്തുകയും ചടങ്ങിനിടെ യുവതി അത് നിർത്തിവെയ്ക്കാൻ ആവശ്യപ്പെടുകയും തന്റെ മാതാപിതാക്കളെ ഉടൻ വിളിക്കണമെന്ന് ആവിശ്യപ്പെടുകയുമായിരുന്നു .

ഉടൻതന്നെ മാതാപിതാക്കൾ എത്തി അനുനയ ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു .യുവതി തന്റെ തീരുമാനത്തിൽ നിന്നും പിന്മാറാൻ തയ്യാറായില്ല .

പ്രശനം വളരെയധികം വഷളായപ്പോൾ പ്രാദേശിക പഞ്ചായത്ത് കൂടുകയും ഏകദേശം അഞ്ച് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ പരസ്പര സമ്മതത്തോടെ വിവാഹബന്ധം വേർപെടുത്തുകയും ചെയ്തു.

വിവാഹത്തിന് കൈമാറിയ സാധനങ്ങളും സമ്മാനങ്ങളും തിരികെ നൽകി വധു തന്റെ കുടുംബത്തോടൊപ്പം മടങ്ങി.

Next Story
Share it