Kaumudi Plus

വഴിയിൽ ഉപേക്ഷിക്കപ്പെട്ട ചോരകുഞ്ഞിന് കാവൽമാലാഖമാരായി തെരുവ് നായ്ക്കൾ;ഇത് ഒരു നാട് സാക്ഷ്യപ്പെടുത്തുന്ന യാഥാർഥ്യം

വഴിയിൽ  ഉപേക്ഷിക്കപ്പെട്ട ചോരകുഞ്ഞിന് കാവൽമാലാഖമാരായി തെരുവ് നായ്ക്കൾ;ഇത് ഒരു നാട് സാക്ഷ്യപ്പെടുത്തുന്ന യാഥാർഥ്യം
X

ഒരു ദിവസം നേരം വെളുത്തപ്പോൾ കോൽക്കത്തയിലെ സ്വരൂപ് നഗർ കോളനിയിലെ താമസക്കാർ ആ കാഴ്ച്ച കണ്ട് അത്ഭുതപ്പെട്ടു.

ഒരു ചോരകുഞ്ഞിന് ചുറ്റും കാവലായി ഒരു കൂട്ടം തെരുവ് നായ്ക്കൾ .

കേൾക്കുമ്പോൾ സിനിമാക്കഥയെന്നു തോന്നുമെങ്കിലും ഇത് വളരെ യാഥാർഥ്യമായ സംഭവം തന്നെയാണ് .

റെയിൽവേ ജീവനക്കാർ താമസിച്ചിരുന്ന കോളനിയിലെ ശുചിമുറിക്കു മുന്നിലായിട്ടായിരുന്നു ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടത് .

കൊടും തണുപ്പിൽ ഒരു നാട് മുഴുവൻ നിദ്രയിലാഴ്ന്നപ്പോൾ പിഞ്ചു കുഞ്ഞിനുചുറ്റും അവിടുത്തെ തെരുവു നായ്ക്കൾ വട്ടം കൂടി നിന്ന് സുരക്ഷാകവചമൊരുക്കി .

പുലർച്ചെ താമസക്കാരിലൊരാൾ എത്തുന്നത് വരെ നായ്ക്കൾ കുഞ്ഞിന്റെ ഒപ്പം നിന്നു.

പുലർച്ചെ പ്രഭാത കൃത്യങ്ങൾക്കായിറങ്ങിയ അവിടുത്തെ നാട്ടുകാരി രാധ ഭൗമിക്കാണ് കുഞ്ഞിനെ കണ്ടതും നാട്ടുകാരെ മുഴുവൻ വിളിച്ചുകൂട്ടിയതും .

രാധ അടുത്തേക്ക് ചെന്നിട്ടും നായ്ക്കൾ അക്രമിച്ചില്ല,മാത്രമല്ല വഴി മാറികൊടുക്കുകയും ചെയ്തു .

കുഞ്ഞിനെ ഉടനെ തന്നെ അടുത്തുള്ള മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് എത്തിക്കുകയും അവിടുന്ന് കൃഷ്ണനഗർ സർദാർ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു .

പ്രസവത്തോടനുബന്ധിച്ചുള്ള തലയിലെ രക്തം ഒഴിച്ചാൽ കുഞ്ഞിന് മറ്റു മുറിവുകൾ ഒന്നും ഇല്ലെന്നു ഡോക്ടർമാർ പറഞ്ഞു .

പോലീസും ശിശുക്ഷേമ പ്രവർത്തകരും ചേർന്ന് കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ് .

തങ്ങൾ ആട്ടിയോടിച്ചിരുന്ന നായ്ക്കൂട്ടം തന്നെ ഒരു ചോരകുഞ്ഞിനു രക്ഷകരായതിന്റെ അമ്പരപ്പിലാണ് നാട്ടുകാരെല്ലാം .

Next Story
Share it