Kaumudi Plus

അറ്റ് ഹോം സൽ‍ക്കാരത്തിൽ പങ്കെടുത്ത സന്തോഷംപങ്കുവെച്ച് സാമന്ത

അറ്റ് ഹോം സൽ‍ക്കാരത്തിൽ പങ്കെടുത്ത സന്തോഷംപങ്കുവെച്ച്  സാമന്ത
X

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും സജീവമാണിപ്പോൾ സാമന്ത. നടി പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാ​ഗമായി രാഷ്ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന അറ്റ് ഹോം സൽ‍ക്കാരത്തിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സാമന്ത.ചിത്രങ്ങൾക്കൊപ്പം കുറിപ്പും സാമന്ത പങ്കുവച്ചിട്ടുണ്ട്. "ഞാൻ വളരുമ്പോൾ വഴികാട്ടാൻ എനിക്കൊരു ചിയർ ലീഡറും ഉണ്ടായിരുന്നില്ല. ഒരുനാൾ നീ ഇവിടെ എത്തും എന്ന് എന്റെ ഉള്ളിൽ നിന്ന് പോലും യാതൊരു ഉൾവിളിയും ഉണ്ടായിട്ടില്ല. ഇവിടേക്കൊരു റോഡ്മാപ്പും എനിക്കുണ്ടായിട്ടില്ല.

ഇതുപോലുള്ള സ്വപ്നങ്ങൾ ഒരുകാലത്ത് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വലുതായി തോന്നിയിരുന്നു. പക്ഷേ ശ്രമങ്ങൾ തുടരാൻ അനുവദിച്ച ഒരു രാജ്യത്ത് ഞാൻ എന്റെ യാത്ര തുടന്നുകൊണ്ടേയിരിക്കുന്നു. എന്നെന്നും നന്ദിയുള്ളവളാണ്".- സാമന്ത കുറിച്ചു.'മാ ഇന്ദി ബങ്കാരം' ആണ് സാമന്തയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിന്റെ ടീസറും പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നന്ദിനി റെഡ്ഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Next Story
Share it