Kaumudi Plus

തീരാനോവുകൾക്കിടയിൽ സന്ധ്യക്ക് മമ്മൂട്ടിയുടെ കൈത്താങ്ങ്;ഉരുൾപൊട്ടലിൽ ഭർത്താവിനെയും വീടും നഷ്ടപ്പെട്ട സന്ധ്യക്ക് സഹായഹസ്തവുമായി മമ്മൂട്ടി

തീരാനോവുകൾക്കിടയിൽ സന്ധ്യക്ക് മമ്മൂട്ടിയുടെ കൈത്താങ്ങ്;ഉരുൾപൊട്ടലിൽ ഭർത്താവിനെയും വീടും നഷ്ടപ്പെട്ട സന്ധ്യക്ക് സഹായഹസ്തവുമായി മമ്മൂട്ടി
X

ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞപ്പോൾ സന്ധ്യക്ക് കൈത്താങ്ങായി മമ്മൂട്ടി .

ഹൃദയം മുറിയുന്ന വേദനയിലും നഷ്ടത്തിലും കരുതലിന്റെ കരം നീട്ടി മമ്മൂട്ടിഎത്തിയപ്പോൾ സന്ധ്യക്ക് മുന്നോട്ട് ജീവിക്കാനുള്ള പ്രചോദനമായി അത് മാറി .

അടിമാലിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ആണ് ജീവന്റെ പതിയായ ഭർത്താവിനെയും വീടും സന്ധ്യക്ക് നഷ്ടമായത് .

അപകടത്തിൽ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ചികിത്സാചിലവുകൾ മുഴുവൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ ഏറ്റെടുത്തു നടത്തിയിരുന്നു .

38 ദിവസത്തെ തീവ്രചികിത്സയ്ക്ക് ശേഷം വ്യാഴാഴ്ച രാജഗിരി ആശുപത്രിയിൽ നിന്ന് സന്ധ്യ ഡിസ്ചാർജ് ആയി.

ആശുപത്രിയിൽ നിന്നും പോകുന്നതിന് മുൻപ് മമ്മൂട്ടിയോട് സംസാരിക്കണമെന്ന സന്ധ്യയുടെ ആഗ്രഹപ്രകാരം അദ്ദേഹം വിഡിയോ കോളിൽ സംസാരിച്ചിരുന്നു .

സംസാരത്തിനിടയിൽ തന്റെ ഒരു കാൽ മുറിച്ചുമാറ്റിയ വിവരം അതീവ സങ്കടത്തോടെയാണ് സന്ധ്യ മ്മൂട്ടിയോട് പറഞ്ഞത് .

“വിഷമിക്കണ്ട, പറ്റുന്ന പരിഹാരം ചെയ്യാം" എന്നു പറഞ്ഞ് മമ്മൂട്ടി സന്ധ്യയെ ആശ്വസിപ്പിച്ചു .

സന്ധ്യയുടെ സുഖവിവരം അന്വേഷിച്ചുകൊണ്ടാണ് മമ്മൂട്ടി സംഭാഷണം തുടങ്ങിയത്.

‘കാലിന് വേദനയുണ്ടെങ്കിലും കുറഞ്ഞുവരുന്നുണ്ട് സാറേ’ എന്ന് സന്ധ്യ മമ്മൂട്ടിയോട് പറഞ്ഞു. ‘വിഷമിക്കേണ്ട, പറ്റുന്ന പരിഹാരം ചെയ്യാം സമയമാകുമ്പോൾ അവർ കാലു വേറെ വെച്ചു തരും കേട്ടോ, നമുക്ക് നോക്കാം’ എന്നു പറഞ്ഞ് മമ്മൂട്ടി സന്ധ്യയെ ആശ്വസിപ്പിക്കുകയും ചെയ്തു .

വീടിനുള്ള അപേക്ഷ നൽകിയോ എന്ന താരത്തിന്റെ ചോദ്യത്തിന് ‘അതൊന്നും ഇല്ല സാറേ, അറിവായിട്ടില്ല’ എന്ന മറുപടിയാണ് സന്ധ്യ നൽകിയത് .

ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുന്ന സന്ധ്യയ്ക്ക് എല്ലാ സഹായങ്ങളും തുടരുമെന്ന് മമ്മൂട്ടി ഉറപ്പും ആത്മവിശ്വാസവും നൽകി .

Next Story
Share it