Kaumudi Plus

ജീവിതസാഹചര്യങ്ങൾ മനുഷ്യരെ കരുത്തരാക്കുന്നു;ഭാവന

ജീവിതസാഹചര്യങ്ങൾ മനുഷ്യരെ കരുത്തരാക്കുന്നു;ഭാവന
X

അച്ഛന്റെ മരണത്തെക്കുറിച്ച് നടി ഭാവന. 2015 ലായിരുന്നു ഭാവനയുടെ അച്ഛൻ ബാലചന്ദ്രൻ മരിക്കുന്നത്. 59 വയസായിരുന്നു. അച്ഛന് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അപ്രതീക്ഷിതമായിരുന്നു മരണമെന്നുമാണ് ഭാവന പറയുന്നത്. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് ഭാവന മനസ് തുറന്നത്.ജീവിത സാഹചര്യങ്ങളാണ് മനുഷ്യരെ കരുത്തരാക്കുന്നതെന്നാണ് ഭാവന പറയുന്നത്.

തന്റെ അച്ഛന്റെ മരണം അപ്രതീക്ഷമായിരുന്നു. ആ സമയം അമ്മയ്ക്ക് കരുത്തായി കൂടെ നിൽക്കണം എന്ന് മാത്രമായിരുന്നു താൻ ചിന്തിച്ചതെന്നും ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോൾ കരുത്തരാവുക എന്നതല്ലാതെ മറ്റൊരു ഓപ്ഷനുമുണ്ടാകില്ലെന്നും ഭാവന പറയുന്നു.'

'ജീവിതത്തിലെ ഓരോ സാഹചര്യങ്ങൾ വരുമ്പോൾ നമ്മൾ പ്രതികരിക്കുകയാണ്.

നാളെ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ലല്ലോ. സംഭവിക്കുമ്പോൾ അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് അനുസരിച്ചിരിക്കും.

വളരെ പെട്ടെന്നായിരുന്നു അച്ഛന്റെ മരണം. അപ്പോൾ എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. ആ സമയത്തെ ടെൻഷനും അമ്മയുടെ കൂടെയുണ്ടാകണം എന്ന ചിന്തയും. എല്ലാവരേയും കരുത്തരും ഫൈറ്റേഴ്‌സും ആക്കുന്നത് നമ്മുടെ ജീവിതത്തിലെ സംഭവങ്ങളാണ്.

ആരും ബോൺ ഫൈറ്ററോ, ഇന്ന് മുതൽ ഞാൻ ഫൈറ്റ് ചെയ്യും എന്ന് തീരുമാനിക്കുന്നതോ അല്ല'' ഭാവന പറയുന്നു.''ജീവിതത്തിൽ ചില സാഹചര്യങ്ങളുണ്ടാകുമ്പോൾ കരുത്തരായേ പറ്റൂ എന്ന അവസ്ഥ വരികയാണ്. അതിന് പ്രത്യേക പരിശീലനമൊന്നുമില്ല.

സ്‌ട്രോങ് ആയിരിക്കുക എന്നത് മാത്രമേ ഓപ്ഷനുള്ളൂ എന്നാകുമ്പോൾ നമ്മൾ കരുത്തരാവുകയാണ്.'' എന്നും ഭാവന പറയുന്നു. പിന്നാലെ അച്ഛന്റെ മരണത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

''അച്ഛൻ വലിയ സപ്പോർട്ടായിരുന്നു. ആരും പ്രതീക്ഷിച്ചിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് ജീവിതത്തിൽ നിന്നും ഒരാൾ ഇല്ലാതാകുന്നത്. അതാണ് ജീവിതം. നമുക്കൊന്നും ചെയ്യാനാകില്ല.

അതിനെ അംഗീകരിക്കുക. പ്രൊസസ് ചെയ്യാൻ കുറച്ച് സമയമെടുക്കും. ഇന്നലെ രാത്രി വരെ കൂടെ ഉണ്ടായിരുന്നയാൾ പിറ്റേദിവസം രാവിലെ ഇല്ല എന്ന് പറയുന്നത് ഷോക്കിങ് ആണ്. പക്ഷെ നമ്മളെല്ലാം ഓരോ യാത്രയിലൂടെ കടന്നു പോവുകയാണ്'' എന്നാണ് ഭാവന പറയുന്നത്.

Next Story
Share it