ഗുരുവായൂരപ്പന് മുന്നിൽ ഭക്തിഗാന മാധുര്യവുമായി കെഎസ് ചിത്ര; ഗാന സമർപ്പണം ഹൃദയത്തിലേറ്റുവാങ്ങി ഭക്തർ

തൃശൂർ: ഗുരുവായൂർ ഉത്സവത്തിന്റെ നാലാംദിവസം ഗുരുവായൂരപ്പന് മുന്നിൽ ഭക്തിഗാന മാധുര്യവുമായി കെഎസ് ചിത്ര. ഭക്തി നിറവിൽ ഗാന സമർപ്പണം ഹൃദയത്തിലേറ്റുവാങ്ങി ഭക്തസഹസ്രങ്ങൾ. കൂടെ പാടിയും മനസിൽ മൂളിയും അവർ ആഹ്ലാദത്തിലായി .
ഗണപതി സ്തുതിയോടെ തുടങ്ങിയ ഗാന സന്ധ്യയിൽ കെഎസ് ചിത്ര കൂടുതലും പാടിയത് കൃഷ്ണ ഭക്തിഗാനങ്ങളാണ്. പ്രശസ്ത സംഗീത സംവിധായകൻ ടിഎസ് രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓർക്കസ്ട്ര ഒരുക്കിയത്.ഭക്തിഗാനമേള സമർപ്പണത്തിനെത്തിയ ചിത്രയെ ദേവസ്വം ആദരിച്ചു. ചെയർമാൻ ഡോ. വികെ വിജയൻ നിലവിളക്ക് ഉപഹാരമായി സമ്മാനിച്ചു.
Next Story

