Kaumudi Plus

കഥകളി നടനത്തിൽ ഇറ്റാലിയൻ ചാരുത

കഥകളി നടനത്തിൽ ഇറ്റാലിയൻ ചാരുത
X

തൃശൂർ: കേരളത്തിന്റെ തനതായ കഥകളിയിൽ അരങ്ങേറ്റം കുറിക്കാൻ ഇറ്റാലിയൻ തീയറ്റർ ആർട്ടിസ്റ്റുകൾ. റുബെൻ മാനെന്റി, അലസ്റ്റൻ ഡ്രോ റിഗോലെറ്റി, സിമോൺ നോറീസ് എന്നിവരാണ് കഥകളിയെ നെഞ്ചേറ്റിയ തീയേറ്റർ ആർട്ടിസ്റ്റുകൾ. ചെറുതുരുത്തി കലാ തരംഗിണി സ്‌കൂളിലെ ഡയറക്ടറും അധ്യാപകനുമായ കലാമണ്ഡലം ജോണിന്റെ ശിക്ഷണത്തിൽ മൂന്നു വർഷത്തെ അതികഠിനമായ കഥകളി പഠനത്തിന് ശേഷമാണ് മൂവരും അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. കല്യാണസൗഗന്ധികം കഥകളിയുമായാണ് ഇവർ അരങ്ങിലെത്തുക.ഇറ്റലിയിലെ പേരുകേട്ട തീയേറ്ററിലെ അഭിനേതാക്കളായ ഇവർ അടുത്തമാസം അഞ്ചാം തീയതി അരങ്ങേറ്റം കുറിക്കുന്നതിനുള്ള തീവ്ര പരിശീലനത്തിലാണ്. 2023 ലാണ് കഥകളിയുടെ ആദ്യപാഠം ഇറ്റലിയിലെത്തി കലാമണ്ഡലം ജോൺ പഠിപ്പിച്ചത്. തുടർന്ന് മൂന്ന് വർഷത്തോളമായി ക്ലാസുകൾ തുടർന്നു.

കല്യാണസൗഗന്ധികം കഥകളിയിൽ ഭീമനായി റുബെൻ മാനെന്റിയും ഹനുമാനായി അലസ്റ്റൻ ഡ്രോ റിഗോലെറ്റിയും പാഞ്ചാലിയായി സിമോൺ നോറീസും വേഷമിടും. കേരളത്തിലെ കടുത്ത ചൂട് വകവയ്ക്കാതെ ഈസ്റ്റർ വ്രതം നോറ്റാണ് മൂവരും ചെറുതുരുത്തിയിൽ കഠിന പരിശീലനം തുടരുന്നത്1978 ൽ ഇറ്റലിയിലെ ഡ്രാമ സ്‌കൂളിലെ വിദ്യാർത്ഥികൾ കലാമണ്ഡലത്തിലെത്തി കഥകളി പഠിച്ചിരുന്നു അന്ന് അധ്യാപകനായ കലാമണ്ഡലം ജോൺ ആയിരുന്നു പഠിപ്പിച്ചിരുന്നത് ഈ ബന്ധത്തിനെ തുടർന്ന് 1981 ൽ ജോൺ ഇറ്റലിയിൽ എത്തി കൂടുതൽ വിദ്യാർത്ഥികളെ പഠിപ്പിക്കുകയും ചെയ്തിരുന്നു. ആ പഠന മികവിന്റെ ഭാഗമായാണ് തീയറ്റർ ആർട്ടിസ്റ്റുകളായ മുന്ന് പേർ കഥകളി പഠിക്കാനായി ജോണിനെ സമീപിച്ചത്. മുവർക്കും കഥകളി പഠിപ്പിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് ജോണും പറയുന്നു...

Next Story
Share it