അയനിവളപ്പിലെ ഓലപ്പുരയിൽ നിന്നു തുടങ്ങിയ ജീവിതം ചെമ്പൂക്കാവിലെ ‘മണിസൗധത്തിലേക്ക് എത്തിനിൽക്കുമ്പോൾ ഐ.എം.വിജയന് പറയാനുണ്ട് ഓർമ്മകളേറെ;

അയനിവളപ്പിലെ ഒന്നരസെന്റിലെ ഓലപ്പുരയിൽ നിന്നാണ് ഐ എം വിജയന്റെ ജീവിതാരംഭം .
കഷ്ടപ്പാടുകളും ദുരിതങ്ങളും നിറഞ്ഞ ജീവിതത്തിന്റെ കോണുകളിൽ നിന്നും ആരംഭിച്ച വിജയന്റെ യാത്ര ഇന്നെത്തിനിൽക്കുന്നത് പേരിന്റെയും പ്രശസ്തിയുടെയും ആവേശങ്ങൾ നിറഞ്ഞുനിൽക്കുന്ന ചെമ്പൂക്കാവിലെ മണിസൗധത്തിലേക്കാണ് .
സ്വന്തമായി ഒരു തുണ്ട് ഭൂമി മേടിച്ചു അതിൽ ഒരു വീടുവെച്ചു അമ്മയെ സുരക്ഷിതമായ ഒരിടത്തു പാർപ്പിക്കുന്നതിനു വേണ്ടി കൊൽക്കത്തയ്ക്ക് വണ്ടി കയറിയ വിജയന്റെ ജീവിതം ഒരത്ഭുതം തന്നെയാണ് .
വീട് എന്ന സ്വപനം തന്നെയാണ് വിജയന്റെ കാലുകൾക്ക് ശക്തി പകർന്നതും .വിജയന്റെ നേട്ടങ്ങളിലെല്ലാം സന്തോഷിക്കുകയും പരാജയങ്ങളിലെല്ലാം കൂടെ ചേർത്ത് നിർത്തുകയും ചെയ്ത സുഹൃത്തുക്കൾക്കെല്ലാം വിജയന്റെ വീടും വളരെ പ്രിയങ്കരമാണ് .
സ്വന്തം അധ്വാനം കൊണ്ട് പണിത വീട്ടിൽ നിന്നും കിട്ടുന്ന സന്തോഷവും തൃപ്തിയുമൊന്നും അച്ഛൻ പണിഞ്ഞു തരുന്ന വീട്ടിനോ പാരമ്പര്യമായി കൈമാറി കിട്ടുന്ന വീട്ടിനോ ലഭിക്കില്ലെന്നും വിജയൻ പറയുന്നു .
1994 ൽ പണിത ചെമ്പൂക്കാവിലെ മണിസൗധവും അവിടുത്തെ മുറികളുമെല്ലാം വിജയന്റെ ജീവിതത്തിലെ സങ്കടങ്ങളും സന്തോഷവുമെല്ലാം തെളിമയോടെ നിറഞ്ഞു നിൽക്കുന്ന ഇടങ്ങൾ തന്നെയാണ് .
എങ്കിലും അയനിവളപ്പിലെ ജനിച്ചു വളർന്ന വീടും ചുറ്റുപാടുമെല്ലാം വിജയന്റെ ഓർമകളിൽ മായാതെ തന്നെ കിടപ്പുണ്ട് .

