Kaumudi Plus

ഒറ്റ കിഡ്‌നിയുമായാണ് തന്റെ യാത്രയെന്ന് ഞാനന്ന് തിരിച്ചറിഞ്ഞു ;അഞ്ചു ബോബി ജോർജ്

ഒറ്റ കിഡ്‌നിയുമായാണ് തന്റെ യാത്രയെന്ന് ഞാനന്ന് തിരിച്ചറിഞ്ഞു ;അഞ്ചു ബോബി ജോർജ്
X

ലോക ചാമ്പ്യനായ ഒരേയൊരു അത്​ലറ്റേ ഇന്ത്യയിലുള്ളൂ. കേരളത്തിന്റെ സ്വന്തം ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്. 2003ൽ ലോക അത്​ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ്ജമ്പിൽ വെങ്കലവും പിന്നീട് 2005ൽ ലോക അത്​ലറ്റിക്സ് ഫൈനലിൽ സ്വർണവും. ലോംഗ്ജമ്പിലെ ദേശീയ റെക്കോഡ് ഇന്നും അഞ്ജുവിന്റെ പേരിലാണ്.

ഇപ്പോഴിതാ പാരീസിലെ മത്സരത്തിൽ പങ്കെടുക്കാൻ പോയപ്പോൾ തന്റെ സ്പോർട്സ് കിറ്റുകൾ മോഷണം പോയപ്പോൾ മറ്റൊരു കായിക താരം അവരുടെ കിറ്റുകൾ നൽകി സഹായിച്ചതും പിന്നീട് ഒറ്റ കിഡ്നിയെ തനിക്കുള്ളൂ എന്ന് തിരിച്ചറിഞ്ഞ നിമിഷത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അഞ്ചു ബോബി ജോർജ് .

അഞ്ജുവിന്റെ വാക്കുകളിലേക്ക്

തന്നെക്കാൾ ഉയരവും വണ്ണവുമുള്ള ഒരു താരം. എങ്കിലും ആ മത്സരത്തിൽ പങ്കെടുക്കാനുള്ള ആഗ്രഹത്തിൽ കിറ്റ് കടമായി വാങ്ങി. മെല്ലിച്ച ശരീരമുള്ള എനിക്ക് ഒട്ടും പാകമാവാത്ത വസ്ത്രങ്ങൾ. എങ്കിലും കാര്യമാക്കിയില്ല. പിന്നുകളുടെ സഹായത്തോടെ വസ്ത്രങ്ങൾ ഉറപ്പിച്ച് നിർത്തി മത്സരത്തിൽ പങ്കെടുത്തു. ട്രാക്കിൽ ആശങ്കയോടെയായിരുന്നു. ചാട്ടങ്ങളിൽ സ്വന്തമായത് വെങ്കല മെഡൽ. രണ്ട് മില്ലി മീറ്റർ വ്യത്യാസത്തിൽ നഷ്ടമായത് സ്വർണ നേട്ടം. എങ്കിലും ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി. സ്വർണ നേട്ടവുമായി തിരികെ മടങ്ങാമെന്ന തന്റെ മത്സരത്തെ പിന്നോട്ടടിച്ചതായിരുന്നു ആ മോഷണം -അഞ്ജു ഓർമിച്ചു.ലോക ചാമ്പ്യൻഷിപ്പിന്റെ 2-3 ദിവസം മുൻപ് ജർമനിയിൽ എത്തി.

തന്റെ ശരീരഭാരം വല്ലാതെ കൂടുന്നു. അമിതഭക്ഷണമാണ് പ്രശ്‌നമെന്ന് ഭർത്താവും കായികതാരവുമായ റോബർട്ട് ബോബി ജോർജ് കളിയാക്കി. എങ്കിലും ഡോക്ടറെ കണ്ടുകളയാം എന്നായി തീരുമാനം. പരിശോധന പൂർത്തിയായപ്പോഴാണ് ഞെട്ടലോടെ ഞാനറിയുന്നത്. ഒരു കിഡ്‌നിയുമായാണ് ഇതുവരെയുള്ള തന്റെ യാത്രകളെന്ന്. മത്സരത്തിൽ പങ്കെടുക്കാതെ തിരികെ പോകാമെന്ന് നിശ്ചയിച്ചു. പക്ഷെ മടങ്ങാൻ മനസ്സുവന്നില്ല. പാരീസിലേക്ക് പോയി. പാരീസിൽ മുറിയിലിരുന്ന് മടുത്തപ്പോൾ പതിയെ പരിശീലനത്തിൽ സജീവമായി. പരിശീലകൻ മൈക്ക് പവലും ഭർത്താവും നൽകിയ ആത്മവിശ്വാസത്തിൽ ഒറ്റ കിഡ്‌നിയുമായി ട്രാക്കിലേക്ക് മടക്കം.

Next Story
Share it