''ശ്രീനിവാസന്‍ കൂടിയുണ്ടാകുമ്പോഴാണ് ഞാന്‍ പൂര്‍ണനാകുന്നത്;സത്യൻ അന്തിക്കാട്

ഇരുശരീരവും ഒരു മനസുമായി ജീവിച്ചവരാണ് സത്യൻ അന്തിക്കാടും ശ്രീനിവാസനും. ടിപി ബാലഗോപാലൻ എംഎ മുതിൽ തുടങ്ങിയ ആ കൂട്ടുകെട്ട് മലയാള സിനിമയ്ക്കും മലയാളിയ്ക്കും നൽകിയത് ഒരിക്കലും മറക്കാനാകാത്ത നിരവധി ഓർമകളാണ്. ശ്രീനിവാസനെ സത്യൻ അന്തിക്കാടിനോളം അടുത്തറിഞ്ഞ മറ്റൊരാളുണ്ടാകില്ല. ഒടുവിൽ സത്യനെ തനിച്ചാക്കി ശ്രീനി യാത്രയായിരിക്കുകയാണ്.ശ്രീനിവാസൻ തന്നോട് പറഞ്ഞ, ഇതുവരെ എവിടേയും പറഞ്ഞിട്ടില്ലാത്ത നിർദ്ദേശം വെളിപ്പെടുത്തുകയാണ് സത്യൻ അന്തിക്കാട്.
തന്റെ പേരിൽ ഒരു സ്മാരമകങ്ങളും ഉണ്ടാക്കരുത്. ഒരു അവാർഡ് പോലും ഏർപ്പെടുത്തരുത്. ഒരു ബസ് സ്‌റ്റോപ്പിനും തന്റെ പേരിടരുത് എന്നാണ് ശ്രീനിവാസൻ പറഞ്ഞിട്ടുള്ളത്. ഇക്കാര്യങ്ങൾ താൻ ഇതുവരേയും ഒരിടത്തും പറഞ്ഞിട്ടില്ലെന്നും സത്യൻ അന്തിക്കാട് പറയുന്നു.''ശ്രീനിവാസൻ കൂടിയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത്.
അങ്ങനെയാണ് കുറേ വർഷങ്ങളായി. അസുഖമായ ശേഷവും രണ്ടാഴ്ച കൂടുമ്പോൾ ഞാൻ പോയി കാണാറുണ്ട്. ഒരു ദിവസം മുഴുവൻ കൂടെയിരിക്കും. അതൊരു ധൈര്യമാണ്. ശ്രീനിവാസൻ എഴുത്തുകാരൻ മാത്രമായിരുന്നില്ല. എനിക്ക് ഗുരുനാഥനുമാണ്. സുഹൃത്തും ഗുരുനാഥനുമാണ് എനിക്ക് ശ്രീനി'' എന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.


