Kaumudi Plus

ഗുരുവായൂർ ക്ഷേത്രോത്സവം ;ആനയോട്ടത്തില്‍ ഒന്നാമനായി ഗുരുവായൂര്‍ രവികൃഷ്ണന്‍

ഗുരുവായൂർ ക്ഷേത്രോത്സവം ;ആനയോട്ടത്തില്‍ ഒന്നാമനായി ഗുരുവായൂര്‍ രവികൃഷ്ണന്‍
X

തൃശൂർ: ഗുരുവായൂർ ഉത്സവത്തിനു മുന്നോടിയായുള്ള ആനയോട്ടത്തിൽ ഗുരുവായൂർ രവികൃഷ്ണൻ ജേതാവ്. മൂന്നാം തവണയാണ് കൊമ്പൻ ആനയോട്ടത്തിൽ ജേതാവാകുന്നത്. ഉച്ചതിരിഞ്ഞു മൂന്നിന് മഞ്ജുളാൽ പരിസരത്ത് നിന്നാണ് ആനയോട്ടം ആരംഭിച്ചത്. ആദ്യം കിഴക്കേനടയിലെ ക്ഷേത്ര ഗോപുരത്തിനടുത്തെത്തിയതോടെയാണ് രവികൃഷ്ണൻ ജേതാവായത്. ഇതോടെ ഇത്തവണ ഉത്സവത്തിനു ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പേറ്റാനുള്ള അവസരം കൊമ്പനു ലഭിച്ചു. കൃഷ്ണനാരായണൻ, ബാലു, രവികൃഷ്ണൻ എന്നീ ആനകളാണ് മുൻനിരയിൽ ഓടിയത്.സുരക്ഷയും മൃഗക്ഷേമവും മൃഗക്ഷേമവും പൊതുജനങ്ങളുടെ സുരക്ഷയും മുൻനിർത്തി കർശനമായ നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ആനയോട്ടം സംഘടിപ്പിച്ചത്.

ആനകളുടെ ശാരീരികക്ഷമത ഉറപ്പാക്കി വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയുൾപ്പെടെ പൂർത്തിയാക്കിയാണ് ആനയോട്ടം സംഘടിപ്പിച്ചത്. മഞ്ജുളാലിൽ നിന്ന് ആരംഭിച്ച് ക്ഷേത്രമതിൽക്കകം വരെയുള്ള ദൂരം സുരക്ഷിതമായ അകലം പാലിച്ചാണ് ആനകൾ ഓടിയത്. ആനയും ജനങ്ങളും തമ്മിൽ കൃത്യമായ അകലം പാലിക്കാൻ സുരക്ഷാസേനയെ വിന്യസിക്കുകയും ഭക്തർക്ക് നിയന്ത്രിത പ്രവേശനം ഏർപ്പെടുത്തുകയും ചെയ്തു.

ഐതിഹ്യം

പണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ ആനകളില്ലാതിരുന്ന കാലത്ത് തൃക്കണാമതിലകം ക്ഷേത്രത്തിൽ നിന്ന് ആനകളെ വിട്ടുകൊടുക്കാതിരുന്നപ്പോൾ, ആനകൾ താനേ ചങ്ങല പൊട്ടിച്ച് ഗുരുവായൂരിലേക്ക് ഓടിയെത്തിയെന്ന ഐതിഹ്യമാണ് ഈ ചടങ്ങിന് പിന്നിലുള്ളത്.

Next Story
Share it