Kaumudi Plus

കൈവിടില്ലൊരിക്കലും ;ഇറാൻ ആക്രമണത്തിൽ പരിക്കേറ്റവരെ സന്ദര്‍ശിച്ച് ദുബായ് ഭരണാധികാരി

കൈവിടില്ലൊരിക്കലും ;ഇറാൻ ആക്രമണത്തിൽ പരിക്കേറ്റവരെ സന്ദര്‍ശിച്ച് ദുബായ് ഭരണാധികാരി
X

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനിടെ യുഎഇക്ക് എതിരായ ആക്രമണങ്ങളിൽ പരിക്കേറ്റവരെ സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇറാൻ ആക്രമണത്തിൽ പരിക്കേറ്റവർക്ക് ചികിത്സ നൽകുന്ന ഷെയ്ഖ് ഷഖ്ബൗട്ട് മെഡിക്കൽ സിറ്റിയിൽ ആയിരുന്നു യുഎഇ പ്രസിഡന്റ് എത്തിയത്. ചികിത്സയിൽ കഴിയുന്ന രോഗികളെ സന്ദർശിച്ച അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു.രോഗികളുടെ അവസ്ഥ പരിശോധിക്കുകയും അവരുമായും അവരുടെ കുടുംബാംഗങ്ങളുമായും സംസാരിക്കാനും ഷെയ്ഖ് മുഹമ്മദ് തയ്യാറായി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. രോഗികൾക്ക് നൽകുന്ന പരിചരണത്തിന് മെഡിക്കൽ സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു. യുഎഇ പ്രസിഡന്റിന്റെ ആശുപത്രി സന്ദർശനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വൈറലാണ്. ഭരണാധികാരിയുടെ ഇടപെടലിനെ പ്രശംസിച്ച് നിരവധി പേരാണ് ഫോട്ടോയുൾപ്പെടെ പങ്കുവച്ചിരിക്കുന്നത്.

Next Story
Share it