പരുക്കേൽപ്പിക്കാൻ കഴിയ്യാത്ത പ്രണയ സാഫല്യം ;വാഹനാപകടത്തിൽ പരുക്കേറ്റ വധുവിനെ ആശുപത്രിക്കിടക്കയിൽ താലി കെട്ടി വരൻ

വാഹനാപകടത്തിൽ പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിക്കിടക്കയിൽ താലി കെട്ടി വരൻ .ഇതേസമയം തന്നെ മണ്ഡപത്തിൽ വിവാഹസദ്യ വിളമ്പുകയും ചെയ്തു .
തുമ്പോളി സ്വദേശിയായ ഷാരോണും ആവണിയുമാണ് അപകടം ഉണ്ടാക്കിയ ആഘാതത്തിനിടയിലും വിവാഹിതരായത് .
ഇന്ന് ഉച്ചയ്ക്കു 12.12 നും 12.25 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.
രാവിലെ തണ്ണീർമുക്കത്തുള്ള ബ്യൂട്ടീഷന്റെ അടുത്ത് പോയി മടങ്ങുന്ന വഴിയാണ് ആവണി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടത് .
ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച ആവണിയുടെ നട്ടെല്ലിനും കാലിനുമാണ് പരുക്കേറ്റിരിക്കുന്നത്.
ആവണിയുടെ ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങൾ ഇല്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചതോടെ കുടുംബാംഗങ്ങൾ എല്ലാവരും വളരെ ആശ്വാസത്തിലാണ് .
പ്രണയത്തെ പരുക്കേൽപ്പിക്കാത്ത സന്തോഷ മുഹൂർത്തതിനാണ് കുടുംബാംഗങ്ങളും ആശുപത്രി അധികൃതരുമെല്ലാം സാക്ഷ്യം വഹിച്ചത് .

